നടൻ ശ്രീനാഥിനെ കൊലപ്പെടുത്തിയതു തന്നെ- കുടുംബം, കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ആത്മഹത്യയായി എഴുതി തള്ളിയ നടൻ ശ്രീനാഥിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ശ്രീനാഥിന്റെ മരണത്തിന് തൊട്ട്മുമ്പ് അദ്ദേഹത്തിന്റെ മുറിയിൽ രണ്ട് പേർ എത്തിയിരുന്നെന്ന് മൊഴി. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറൽ മാനേജർ ജോയിയാണ് അന്നേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 2010 ഏപ്രിൽ 21നായിരുന്നു ശ്രീനാഥ് കോതമംഗലത്തുള്ള ഹോട്ടൽ മരിയ ഇന്റർ നാഷണലിൽ മുറിയെടുത്തത്.

എം പത്മകുമാറിന്റെ മോഹൻലാൽ ചിത്രമായ ശിക്കാറിൽ അഭിനയിക്കാനാണ് ശ്രീനാഥ് ഹോട്ടലിൽ എത്തിയത്. എന്നാൽ 23ന് വൈകിട്ട് എട്ട് മണിക്ക് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് എന്നിവർ ശ്രീനാഥിന്റെ മുറിയിലെത്തി. അവർ ഇരുപത് മിനുട്ടോളം ശ്രീനാഥിന്റെ മുറിയിൽ ഉണ്ടായിരുന്നു എന്ന് ജോയിയുടെ മൊഴിയിൽ പറയുന്നു.ഏകദേശം 20 മിനിറ്റിന് ശേഷം അവർ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയിൽ നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി‌ ഒഴിയുമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്.20 മിനിറ്റിനുശേഷം ശ്രീനാഥിന്റെ മുറിയിൽ നിന്ന് റിസപ്ഷനിലേക്ക് ഫോൺ വന്നു. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഞരക്കമാണ് കേട്ടത്.

ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാല് മാസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പിന്നീട് ആരോപിച്ചിരുന്നു.മരണത്തിന് ശേഷം സിനിമാക്കാര്‍ ആരും തന്നെ വീട്ടിലേക്ക് വന്നില്ല. ശ്രീനാഥുമായി വ്യക്തി ബന്ധം ഉണ്ടായിട്ട് പോലും നടന്‍ മോഹന്‍ലാല്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നില്ലെന്നും സത്യനാഥ് പറയുന്നു.

ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോൾ വാതിലിന് പുറകിലായി വീണുകിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നതായി മൊഴിയിൽ പറയുന്നുവ്യക്തിപരമായ പ്രശ്നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. കേസില്‍ പുനരന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.മരണം നടന്ന അന്ന് പുലര്‍ച്ചെ ഹോട്ടല്‍ മുറിയില്‍ വെച്ച് ശ്രീനാഥിനെ ആരൊക്കെയോ ചേര്‍ന്ന് മര്‍ദിച്ചതായും കേട്ടിരുന്നെന്ന് ലത പറയുന്നു. എന്നാല്‍ പണത്തിന് വേണ്ടി ബഹളമുണ്ടാക്കുന്ന ആളല്ല ശ്രീനാഥെന്നും ലത പറയുന്നു.ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്നാണ് ഇപ്പോള്‍ പോലീസിന്റെ നിലപാട്.