ഏഴാം ക്ലാസ് വരെ താന്‍ കിടക്കയില്‍ മൂത്രം ഒഴിക്കുമായിരുന്നെന്ന് ശ്രീനിഷ്

ബിഗ്‌ബോസിലെ നാല്‍പത്തി മൂന്നാം ദിവസം നോമിനേഷനായിരുന്നു. തനിക്ക് വീട്ടില്‍ പോവാന്‍ തോന്നുന്നെന്ന് പറഞ്ഞ അഞ്ജലിക്ക് ഷിയാസ് ഉപദേശം നല്‍കി. ബിഗ് ബോസില്‍ ജീവിച്ച് പഠിച്ച് പുറത്തുപോയി എല്ലാവരോടും അനുഭവം പങ്കിടണമെന്ന് ഷിയാസ് പറഞ്ഞു. സ്വന്തം വീട്ടില്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജി വേറെ എവിടേയും ലഭിക്കില്ലെന്ന് അഞ്ജലി പറഞ്ഞു. തന്റെ ജീവിതത്തിലെ പല പ്രധാന ഘട്ടങ്ങളും അഞ്ജലി ഷിയാസുമായി പങ്കുവച്ചു.

ഗാന്ധിജിയുടെ ചരിത്രം പറഞ്ഞ് ഷിയാസിനെ സാബു പരിഹസിച്ചു. ആരാണ് ഗാന്ധിജിയെന്ന വിഷയത്തിലാണ് ഇരുവരും സംസാരം നടന്നത്. പുസ്തകങ്ങളില്‍ നിന്ന് പഠിച്ചത് കൊണ്ടാണ് ആളുകള്‍ക്ക് ഗാന്ധിജിയെ അറിയാവുന്നത് എന്നായിരുന്നു ഷിയാസ് പറഞ്ഞത്. എന്നാല്‍ സാബു ഇത് തിരുത്തി. പുസ്തകങ്ങളല്ല അവരുടെ ചരിത്രം സമൂഹമാണ് കൈമാറി വരുന്നതെന്ന് സാബു പറഞ്ഞു. യേശു ക്രിസ്തുവും മുഹമ്മദ് നബിയുമൊക്കെ ജനങ്ങളുടെ മനസ്സില്‍ കയറിയത് അവരുടെ ആശയവും ജീവിതരീതിയും കൊണ്ടാണെന്നും സാബു പറഞ്ഞു.

Loading...

മറ്റുളളവരുടെ ഉപദേശം വാങ്ങിയല്ല കളിക്കേണ്ടതെന്ന് ശ്രീനിഷ് ഷിയാസിനോട് പറഞ്ഞു. തനിക്ക് ഇഷ്ടമുളളത് പോലെ കളിക്കുമെന്ന് ഷിയാസ് പറഞ്ഞു. തുടര്‍ന്ന് ഷിയാസ് അവിടെ നിന്നും എഴുന്നേറ്റ് പോയി. തുടര്‍ന്ന് ഇക്കാര്യം ഷിയാസ് അനൂപിനോട് ചെന്ന് പറഞ്ഞു. ശ്രീനിഷിനെ ഇളക്കി വിടാനാണ് അനൂപ് ഷിയാസിനോട് പറഞ്ഞത്. നാളെ ശ്രീനിഷിന് താനൊന്ന് ശരിക്കും കൊടുക്കുമെന്ന് അനൂപ് പറഞ്ഞു.

ഏഴാം ക്ലാസ് വരെ താന്‍ കിടക്കയില്‍ മൂത്രം ഒഴിക്കുമായിരുന്നെന്ന് ശ്രീനിഷ് പേളിയോട് വെളിപ്പെടുത്തി. തനിക്ക് എതിരായി നിന്ന ആരെങ്കിലും ഇപ്പോള്‍ ബിഗ് ബോസില്‍ ഉണ്ടോയെന്ന് സാബു ചോദിച്ചു. ഹിമ, ശ്വേത, ദിയ എന്നിവരൊക്കെ തന്റെ എതിരാളികളായിരുന്നെന്ന് സാബു പറഞ്ഞു. കഴിഞ്ഞ ദിവസം പേളി അഞ്ജലിയെ അപഹസിച്ചെന്ന വിഷയം അതിഥിയും സാബുവും വീണ്ടും ചര്‍ച്ച ചെയ്തു. പേളി ചെയ്തത് തെറ്റ് തന്നെയാണെന്നായിരുന്നു സാബുവിന്റെ നിലപാട്. താനൊരു തരത്തിലും അഞ്ജലിയോട് പക്ഷപാതം കാട്ടിയിട്ടില്ലെന്ന് സാബു പറഞ്ഞു.

പേളിയുടെ ഭാഗത്താണ് തെറ്റെന്നാണ് ശ്രീനിഷ് ബഷീറിനോട് പറഞ്ഞത്. ബഷീറിനും ഇതേ അഭിപ്രായമായിരുന്നു. ഈ ആഴ്ചയിലെ നോമിനേഷന്‍ പ്രക്രിയ ബിഗ് ബോസ് പ്രഖ്യാപിച്ചു. ക്യാപ്റ്റനായ അര്‍ച്ചനയക്ക് നോമിനേഷനില്‍ പങ്കെടുക്കാനാവില്ല. സാബുവിനേയും ബഷീറിനേയും ബിഗ് ബോസ് വിളിപ്പിച്ചു. ചര്‍ച്ച ചെയ്ത് നിങ്ങള്‍ തീരുമാനിക്കണം എന്നാണ് രണ്ട് പേരോടും ബിഗ് ബോസ് പറഞ്ഞത്. താന്‍ പുറത്ത് പോവാം എന്നാണ് സാബു പറഞ്ഞത്. മത്സരബുദ്ധിയോടെ ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് സാബു പറഞ്ഞു. സാബു നന്നാവണമെന്ന ഭാഷയില്‍ ലാലേട്ടന്‍ സംസാരിച്ചതും താന്‍ മനസ്സിലാക്കിയതായി സാബു പറഞ്ഞു.

ഇതിന് ശേഷം പേളിയേയും ഷിയാസിനേയും വിളിപ്പിച്ചു. പുറത്തുപോവാന്‍ താന്‍ തയ്യാറാണെന്നാണ് ഷിയാസ് പറഞ്ഞത്. നല്ല പോലെ ആലോചിക്കാന്‍ പറഞ്ഞപ്പോള്‍ ഷിയാസിന് സംശയമായി. തുടര്‍ന്ന് താന്‍ പുറത്തുപോവാന്‍ തയ്യാറാണെന്ന് പേളി പറഞ്ഞു. തുടര്‍ന്ന് താന്‍ പുറത്തുപോവാമെന്ന് പേളി പറഞ്ഞു.

ശ്രീനിഷും സുരേഷുമാണ് ഇതിന് പിന്നാലെ വന്നത്. താന്‍ പുറത്തുപോവാമെന്ന് സുരഷ് പറഞ്ഞു. മത്സരിച്ച് ജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ശ്രീനിഷിനെ വിഷമിപ്പിക്കേണ്ടെന്ന കാരണത്താലാണ് താന്‍ പുറത്തുപോവാന്‍ തയ്യാറാവുന്നതെന്ന് സുരേഷ് പറഞ്ഞു.

അഞ്ജലിയും അതിഥിയും വന്നപ്പോള്‍ താന്‍ പുറത്തുപോവാമെന്ന് അഞ്ജലി പറഞ്ഞു. അതിഥി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തത് കൊണ്ടാണ് താന്‍ തയ്യാറാവുന്നതെന്ന് അഞ്ജലി പറഞ്ഞു. തന്റെ ഇഷ്ടപ്രകാരമല്ല നോമിനേഷനില്‍ നില്‍ക്കുന്നതെന്ന് അഞ്ജലി വ്യക്തമാക്കി. നോമിനേഷനില്‍ വരുന്ന വ്യക്തിക്ക് ജനങ്ങളുടെ വോട്ട് പ്രകാരം മാത്രമേ വീട്ടില്‍ തുടരാന്‍ പറ്റുകയുളളൂവെന്ന് ബിഗ് ബോസ് അറിയിച്ചു. അതിഥിയും അഞ്ജലിയും തമ്മില്‍ തുടര്‍ന്ന് തര്‍ക്കമായി. തുടര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ ഇരുവര്‍ക്കും കൂടുതല്‍ സമയം നല്‍കി. തുടര്‍ന്ന് ഇതിനെ ചൊല്ലി ഇരുവരും തര്‍ക്കമായി. തന്നോട് പുറത്ത് പോവാനാണ് അതിഥി പറയുന്നതെന്ന് മറ്റുളളവരോട് അഞ്ജലി കള്ളം പറഞ്ഞു. ഇതിനെ ചൊല്ലി അതിഥി അഞ്ജലിയെ ചോദ്യം ചെയ്തു. ഇരുവും പുറത്തുപോവാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു.

അടുത്തതായി അനൂപിനേയും രഞ്ജിനിയേയും ആണ് ബിഗ് ബോസ് വിളിപ്പിച്ചത്. താന്‍ പിന്‍വാങ്ങാന്‍ തയ്യാറാണെന്ന് അനൂപ് പറഞ്ഞു. തുടര്‍ന്ന് അനൂപിനെ രഞ്ജിനി കെട്ടിപ്പിടിച്ച് കരഞ്ഞു. ‘രഞ്ജിനി നല്ല വ്യക്തിയാണ്. ഞാനാണ് പുറത്തുപോവേണ്ടത്. 100 ശതമാനം സന്തോഷത്തോടെ നോമിനേഷനില്‍ പോവാന്‍ തയ്യാറാണ്. പല്ലും നഖവും ഉപയോഗിച്ച് കടിക്കുന്ന പട്ടിക്കുട്ടി ആയിരിക്കും രഞ്ജിനി എന്നാണ് കരുതിയത്. പക്ഷെ പാവമാണ്. രഞ്ജിനിയോട് പലപ്പോഴും ഞാന്‍ മോശമായി പെരുമാറിയിട്ടുണ്ട്. പക്ഷെ അതിന് പകരമല്ലെങ്കിലും ഞാന്‍ പോവാന്‍ തയ്യാറാണ്’, അനൂപിന്റെ വാക്കുകള്‍ കണ്ണീരോടെയാണ് രഞ്ജിനി കേട്ടത്.

സാബു, പേളി, സുരേഷ്, അനൂപ് എന്നിവരാണ് ഇതോടെ നോമിനേഷനില്‍ എത്തിയത്. അതിഥിയും അഞ്ജലിയും തമ്മില്‍ തീരുമാനം ആവാത്തത് കൊണ്ട് കാരണവരായ അര്‍ച്ചനയ്ക്ക് ബിഗ് ബോസ് തീരുമാനം വിട്ടു. അതിഥിയെ ആണ് അര്‍ച്ചന നോമിനേറ്റ് ചെയ്തത്. അഞ്ജലി സുഹൃത്താണെന്നും വീട്ടില്‍ വന്നിട്ട് കുറച്ച് ദിവസം മാത്രമേ ആയുള്ളു എന്നാണ് അര്‍ച്ചന പറഞ്ഞത്. അര്‍ച്ചന വ്യക്തമായ കാരണം പറയാതെയാണ് അതിഥിയെ നോമിനേറ്റ് ചെയ്തതെന്ന് സാബു മറ്റുളളവരോട് പറഞ്ഞു.

കഴിഞ്ഞ പ്രാവശ്യം അതിഥി തന്നോട് സോറി പറഞ്ഞെന്നും ഇപ്രാവശ്യം താന്‍ അങ്ങോട്ട് പറഞ്ഞെന്നും അര്‍ച്ചന രഞ്ജിനിയോട് പറഞ്ഞു. ‘അതിഥി സ്വാര്‍ത്ഥതയാണ് കാണിച്ചത്. അവള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നില്ല. സ്വന്തം കളിയില്‍ അവള്‍ക്ക് കോണ്‍ഫിഡന്‍സ് ഇല്ല. അവളുടെ പ്രവൃത്തി കൊണ്ട് തന്നെ നോമിനേറ്റ് ചെയ്യാന്‍ എനിക്ക് ആലോചിക്കേണ്ടി വന്നില്ല’, അര്‍ച്ചന പറഞ്ഞു. രണ്ട് ദിവസം മാത്രം പരിചയമുളള അഞ്ജലിയെ നോമിനേറ്റ് ചെയ്യാതെ 40 ദിവസം പരിചയമുളള അതിഥിയെ നോമിനേറ്റ് ചെയ്തത് ശരിയായില്ലെന്നായിരുന്നു സാബുവിന്റേയും രഞ്ജിനിയുടേയും വിലയിരുത്തല്‍.