ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി

പാലക്കാട്: പാലക്കാട് ബിജെപി പ്രവർകത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അ‌റസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികൾ ഉപയോഗിച്ച കാറും, മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പട്ടാമ്പി മേഖലയിലായിരുന്നു തെളിവെടുപ്പ്. കൊലപാതക ഗൂഢാലോചനയിൽ പങ്കെടുത്ത പട്ടാമ്പി മരുതൂർ സ്വദേശി അഷ്‌റഫ്, ഒമിക്കുന്ന് സ്വദേശി അലി എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അഷറഫിന്റെ വീട്, ഓങ്ങല്ലൂരിലെ സഹോദരന്റെ ക്ലിനിക്ക് എന്നിവിടങ്ങളിലും, മേലെ പട്ടാമ്പിയിലെ സോഫാ നിർമ്മാണ കേന്ദ്രത്തിലും ഉൾപ്പെടെ ആയിരുന്നു തെളിവെടുപ്പ് നടത്തിയത്.