ശ്രീനിവാസൻ വധക്കേസ്; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. കോങ്ങാട് ഫയർഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനായ ജിഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 2017 ലാണ് പ്രതി ഫയർഫോഴ്സ് സർവീസിൽ കയറുന്നത്.

പ്രതികാരക്കൊലയ്ക്ക് ആർഎസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നൽകിയെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രിയാണ് ജിഷാദിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജിഷാദിന് സഞ്ജിത്ത് കൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ സഞ്ജിത്ത് കൊലക്കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ അദ്ധ്യാപകൻ ബാവയെ പോലിസ് കസ്റ്റഡിയിൽ വാങ്ങി. ജിഷാദിനേയും ബാവയേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തേക്കും.

Loading...