ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് ശ്രീറാം

Loading...

മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോള്‍ തന്റെ സസ്‌പെന്‍ഷനും പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ (സി.എ.ടി) ഹര്‍ജി നല്‍കാനൊരുങ്ങുകയാണ്. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു.

തനിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. മനഃപൂര്‍വമല്ലാത്ത വാഹനാപകടമാണു സംഭവിച്ചത്. താന്‍ മദ്യപിച്ചിരുന്നെന്നു സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടത്താത്തതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല. അതിനാല്‍ സസ്പെന്‍ഷന്‍ അന്യായമായ നടപടിയാണെന്നും പ്രബേഷനുശേഷമുള്ള ആദ്യ നിയമനമാണു ചുമതലയേല്‍ക്കും മുമ്പു സസ്പെന്‍ഷന്‍ വഴി തടഞ്ഞതെന്നും ഹര്‍ജിയില്‍ പറയും.

Loading...

സര്‍വേ ഡയറക്ടറായി ആദ്യനിയമനത്തിന്റെ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സേവന സംബന്ധമായ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്ട്രിബ്യൂണല്‍.