ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു, അടുത്ത ലോകകപ്പില്‍ കളിക്കുക എന്നതാണ് ലക്ഷ്യം

S.Sreesanth...
S.Sreesanth...

തന്റെ അടുത്ത ലക്ഷ്യം ഇന്ത്യക്കുവേണ്ടി കളിക്കുക എന്നതാണെന്ന്  ക്രിക്കറ്റ് താരം ശ്രീശാന്ത്.കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് തനിക്ക് പൂര്‍ണ്ണ ഫിറ്റ്നസ് ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ സജീവമാകുകയാണ് ശ്രീശാന്ത്. ആലപ്പുഴയില്‍ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി 20യില്‍ ശ്രീശാന്ത് കളിക്കും. കെ.സി.എ. ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് പന്ത് എറിയുക. തുടര്‍ന്ന് അതിനുശേഷം ഇന്ത്യന്‍ ടീമിലേക്കു സ്ഥാനമുറപ്പിക്കുക എന്നതാണ് ശ്രീയുടെ ലക്ഷ്യം.

S.Sreesanth
S.Sreesanth

2023ലെ ലോകകപ്പില്‍ കളിക്കാന്‍ ആകുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരത്തിൽ പന്തെറിയാന്‍ ആകുമെന്നും ശ്രീശാന്ത് പറയുന്നു. ഐപിഎല്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ശ്രീശാന്ത് ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മത്സര രംഗത്തേക്ക് മടങ്ങിവരുന്നത്. കഴിഞ്ഞ കാലയളവില്‍ എല്ലാം ക്രിക്കറ്റ് തന്നെയായിരുന്നു മനസ്സില്‍. മൈതാനത്തേക്ക് മടങ്ങി വരുന്നതിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയതും മലയാളികള്‍ തന്നെ. വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ പിന്തുണയുമായി ഒപ്പമുണ്ട്.

Loading...

ഇത് തനിക്ക് വലിയ ആത്മവിശ്വാസം പകരുന്നു എന്നും ശ്രീശാന്ത് പറഞ്ഞു.
കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമുണ്ട്. ഇതിനായി ഐസിസിയുടെ അനുമതി തേടും. അനുമതി ലഭിക്കുകയാണെങ്കില്‍ കൗണ്ടിയില്‍ കളിക്കുമെന്നും ശ്രീശാന്ത് പറയുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷ. എല്ലാം ഫോര്‍മാറ്റുകളിലും സഞ്ജു വി സാംസണിന് തിളങ്ങാന്‍ ആകും.

sreesanth-ians
sreesanth-ians

സഞ്ജു സ്ഥിരമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കേരളത്തില്‍ നിന്നുള്ള യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലും ഐപിഎല്‍ ടീമുകളി ലേക്കും എത്തുന്നതിനും സഹായകരമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീശാന്ത് ഇത്തവണ പ്രചാരണരംഗത്ത് ഉണ്ടാകില്ല. ബിജെപിക്ക് പിന്തുണയുണ്ട്. പക്ഷേ ഇപ്പോള്‍ തന്റെ ലക്ഷ്യം തെരഞ്ഞെടുപ്പല്ല ക്രിക്കറ്റില്‍ ആണെന്നും ശ്രീശാന്ത് പറഞ്ഞു