ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം. ശ്രീശാന്തിന്റെ ഇടപ്പളളിയിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി മുഴുവനായി കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണം. തൃക്കാക്കര, ഗാന്ധിനഗര്‍ നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Loading...