ഐപിഎല്ലില്‍ കളിക്കും, താത്പര്യം മുംബൈ ഇന്ത്യന്‍സ്, ശ്രീശാന്ത് പറയുന്നു

കൊച്ചി: ഈ വര്‍ഷം ഐ പി എല്‍ ഉണ്ടെങ്കില്‍ താനും കളിക്കാന്‍ സാധ്യത ഉണ്ടെന്ന് ശ്രീശാന്ത്. ആപിഎല്‍ നടന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശതാരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നും അതുവഴി താനും ഏതെങ്കിലും ടീമില്‍ ഉള്‍പ്പെട്ടേക്കാമെന്നുമാണ് താരം വ്യക്തമാക്കി. തനിക്ക് താത്പര്യം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്ററായ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാനാണെന്നും ശ്രീശാന്ത് പറഞ്ഞു. സച്ചിനുമായി ഇടപഴകി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാകും. ഏതു ടീം സ്വന്തമാക്കിയാലും സന്തോഷത്തോടെ അവര്‍ക്ക് വേണ്ടി കളിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.