ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു, ഇനി കളിക്കളത്തിലേക്ക്

കൊച്ചി: ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ബിസിസിഐ നേരത്തെ ആജീവനാന്ത വിലക്കാണ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് നിയമ പോരാട്ടത്തിലൂടെ ഏഴ് വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കുകയായിരു. ഈ വിലക്കാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

സംസ്ഥാന ക്രിക്കറ്റില്‍ തിളങ്ങി രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുകയാണ് ശ്രീശാന്തിന്റെ ആദ്യ ലക്ഷ്യം. കേരളത്തിന്റെ പുതിയ പരിശീലനും മുന്‍ ഇന്ത്യന്‍ താരവുമായ ടിനു യോഹന്നാന്‍ ശ്രീശാന്തിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തിരുന്നു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ശ്രീശാന്ത്.

Loading...

വിലക്ക് മാറിയതിന്റെ സന്തോഷമുണ്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കളങ്ങള്‍ സജീവമാകാത്തതിന്റെ നിരാശയിലാണ് 37 കാരനായ ശ്രീ.കൊച്ചിയിലൊരു പ്രാദേശിക ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ശ്രീശാന്തിന് ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.