ഞരമ്പ് മുറിച്ചും കെട്ടിത്തൂങ്ങിയും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു: ബഷീർ ബഷിയുമായുള്ള പ്രണയം വല്ലാതെ തളർത്തി; തുറന്ന് പറഞ്ഞ് ശ്രീയ അയ്യര്‍

മലയാളികൾക്ക് സുപരിചിതയായ മിനിസ്ക്രീൻ അവതാരകയാണ് ശ്രീയ അയ്യര്‍. ഇപ്പോൾ കേരളത്തിലെ അറിയപ്പെടുന്ന ‍ബോഡിബില്‍ഡറുമാണ് ശ്രീയ. ബോഡി ബില്‍ഡിങ് ചാമ്പ്യനിലേക്ക് എത്തിയ താരം മിസ് കേര ഫിസിക് 2018 ഉള്‍പ്പെടെ നിരവധി കീരിടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ജോഷ് ടോക്കിൽ താരം തന്റെ ജീവിത കഥ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യഥാസ്ഥിതിക അയ്യര്‍ കുടുംബത്തില്‍ ജനിച്ച ശ്രീയ തിരുവനന്തപുരത്തെ ഒരു സെന്റ് മുറിക്കുള്ളിൽ നിന്ന് ഇതുവരെ എത്തിയ ജീവിതം തുറന്നുപറയുകയാണ് താരം.

താന്‍ കടന്ന് വന്ന വഴികളില്‍ പട്ടിണിയും കഷ്ടപാടും ആണെന്നാണ് ശ്രീയ പറയുന്നത്. പട്ടിണിയെന്ന് പറഞ്ഞാല്‍ തനിക്കിപ്പോഴും ഓര്‍ക്കാന്‍ പോലും കഴിയില്ലെന്നും ഇതിനിടെ അന്യമതസ്ഥനുമായിട്ടുണ്ടായിരുന്ന പ്രണയം തന്റെ ജീവിതത്തെ പിടിച്ച് ഉലച്ച് കളഞ്ഞെന്ന കാര്യം കൂടി ജോഷ് ടോക്‌സ് എന്ന പരിപാടിയില്‍ സംസാരിക്കവേ ശ്രീയ വെളിപ്പെടുത്തിയിരിക്കുന്നത്.

Loading...

ഈ പ്രണയം നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു. എന്റെ സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ തന്നെയാണ് അത് പറഞ്ഞത്. ഹിന്ദു അയ്യര്‍ ഫാമിലിയില്‍ നിന്നുള്ള താന്‍ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിലായത് വീട്ടില്‍ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. എനിക്ക് തിരിച്ച് വരണമെന്ന് ഉണ്ടെങ്കില്‍ പോലും വീട്ടിലെ സാഹചര്യം അതിന് സമ്മതിക്കുന്നതായിരുന്നില്ലെന്നും ശ്രിയ പറയുന്നു. ഇന്നും അത് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ടെന്‍സ്ഡ് ആകും. അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നുവെന്നും ശ്രിയ പറഞ്ഞു.

പിന്നീട് തന്റെ ജീവിതത്തിൽ ആരുമില്ലാതായെന്നും എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാതെ ഞാന്‍ നിശ്ചലയായി പോയെന്നും ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. ഇതിനിടയിൽ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും കെട്ടി തൂങ്ങിയും കൈയ്യിലെ ഞരമ്പ് ഒക്കെ മുറിച്ചും പലതവണ ആത്മഹ്യതക്ക് ശ്രമിച്ചുവെന്നും ശ്രീയ പറയുന്നു. കൈയ്യിലെ ആ പാടുകള്‍ മായ്ക്കാന്‍ ആണ് ടാറ്റൂ പതിപ്പിച്ചത്. ആ ഒരു റിലേഷന് വേണ്ടി വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഞാന്‍ മറന്നു. എല്ലാം നഷ്ടപ്പെടുത്തി. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ വേറെ വഴിയില്ലായിരുന്നുവെന്നും ശ്രിയ പറഞ്ഞു . അഭിമുഖത്തിനിടെ പലപ്പോഴും തന്റെ വേദനകള്‍ പങ്കുവെച്ച് കൊണ്ട് ശ്രീയ പൊട്ടിക്കരഞ്ഞിരുന്നു.

എന്നാൽ അഭിമുഖത്തിൽ ശ്രീയ ആരോടാണ് പ്രണയം എന്ന് തുറന്നുപറയുന്നില്ല. ബിഗ് ബോസില്‍ താരവുമായി ശ്രീയ പ്രണയത്തിലായിരുന്നെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബഷീർ ബഷിയാണെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ഇപ്പോള്‍ ശ്രീയയുടെ തുറന്നു പറച്ചിലിന് പിന്നാലെ പ്രമുഖ ബിഗ് ബോസ് താരത്തിനെതിരെ പ്രതിഷേധവുമായി ചിലര്‍ എത്തിയിരിക്കുകയാണ്. ആദ്യ ഭാര്യ നിലനില്‍ക്കവേയാണ് ശ്രീയയുടെ ജീവിതത്തിലേക്ക് ആ മഹാന്‍ എത്തിയതെന്നും അതിനു പിന്നാലെ മറ്റൊരു പെണ്ണിനെ കൂടി ജീവിതത്തില്‍ കൂട്ടിയതെന്നും ചിലര്‍ കമന്റുകളുമായി എത്തി.