കേരള വധുവായി തിളങ്ങി ജഗതിയുടെ മകൾ ശ്രീലക്ഷ്മി, വൈറലായി ചിത്രം

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മിയുടെ വിവാഹ വാർത്തകളും വിശേഷങ്ങളും ഇരു കൈയ്യും നീട്ടി ആണ് മലയാളികൾ സ്വീകരിച്ചത്. ജിജിൻ ജഹാംഗീർ ആയിരുന്നു ശ്രീലക്ഷ്മിയുടെ കഴുത്തിൽ മിന്നു കെട്ടിയത്. അഞ്ച് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹ ദിനത്തിൽ ശ്രീലക്ഷ്മിയുടെ വസ്ത്രധാരണവും മേക്ക്‌ അപ്പും വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
താരത്തിനെ ഇങ്ങനെ അണിയിച്ചൊരുക്കിയത് പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു.

Loading...

കേരള വധുവിന്റെ വേഷത്തില്‍ നിന്നും ഉത്തരേന്ത്യന്‍ വധുവിനെപ്പോലെയാണ് ശ്രീലക്ഷ്മി ഒരുങ്ങിയെത്തിയത്. ഇപ്പോഴിതാ ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്.

നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ എത്തിയത്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

അതേസമയം കൊച്ചിയിലെ ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

നവ ദമ്പതിമാർക്ക് ആശംസകളുമയി രഞ്ജിനി ഹരിദാസ്,​അർച്ചന സുശീലൻ,​ സാബുമോൻ,​ദിയ സന എന്നിവർ എത്തിയിരുന്നു. കൂടാതെ ഹൈബി ഈഡൻ എംപി,​ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി,​ടി.ജെ വിനോദ്,​ഇബ്രാഹിം കുഞ്ഞ് എന്നിവരും പങ്കെടുത്തു.

ഉത്തരേന്ത്യന്‍ രീതിയില്‍ വേഷം ധരിച്ചാണ് ശ്രീലക്ഷ്മി എത്തിയത്. ഓഫ് ലൈറ്റും ചുവപ്പും നിറത്തിലുള്ള ലഹങ്കയണിഞ്ഞ് അതി സുന്ദരിയായാണ് ശ്രീലക്ഷ്മി എത്തിയത്. കല്ലുകള്‍ പതിപ്പിച്ച വലിയ ചോക്കറും നെറ്റിച്ചുട്ടിയും നോര്‍ത്തിന്ത്യന്‍ വധുക്കള്‍ അണിയുന്ന ചൂഡയും ശ്രീലക്ഷ്മി അണിഞ്ഞിരുന്നു.

മുസ്ലീം ആചാര പ്രകാരമായിരുന്നു വിവാഹം. ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം.ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ശ്രീലക്ഷ്മി പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച് താരം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ‘ഇന്ന് ഈ ദിനം മുതല്‍ നീ ഒറ്റക്കായിരിക്കില്ല നടക്കുന്നത്, എന്റെ ഹൃദയം നിനക്ക് ആശ്രയവും, എന്റെ കൈ നിനക്ക് വീടുമായിരിക്കും, #soontobemrs #itsofficial നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം’ എന്നാണ് ചിത്രത്തിന് ശ്രീലക്ഷ്മി അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.

അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ വരന്‍. അവതാരകയായും ചലച്ചിത്രതാരമായും പ്രേക്ഷകശ്രദ്ധ നേടിയ ശ്രീലക്ഷ്മി, ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതല്‍ സുപരിചിതയാകുന്നത്. ചെറുപ്പം മുതല്‍ നൃത്തത്തെ കൂടെ കൂട്ടിയ ശ്രീലക്ഷ്മി നൃത്തരംഗത്തും വളരെ കാലമായി സജീവമാണ്.