പ്രതിഷേധം കനത്തു; ശ്രീലങ്കൻ പ്രധാനമന്ത്രി രജപക്സെ രാജി വെച്ചു, കൂടുതൽ മന്ത്രിമാർ രാജിയിലേക്ക്

കൊളംബോ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജി വെച്ചു. സർക്കാരിനെതിരെ മാസങ്ങളായി നീണ്ടു നിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജി ഉണ്ടായിരിക്കുന്നത്. രജപക്സെ അനുകൂലികൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിലാണ് രാജിയുണ്ടായിരിക്കുന്നത്.

മഹിന്ദയെ പിന്തുടർന്ന് കൂടുതൽ മന്ത്രിമാർ രാജിക്കൊരുങ്ങുന്നതായി റിപ്പോ‍ർട്ടുകളുണ്ട്. രണ്ട് മന്ത്രിമാർ രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ മഹീന്ദ അനുകൂലികൾ നടത്തിയ അക്രമത്തെ പ്രസിഡന്റും മഹീന്ദയുടെ സഹോദരനുമായ ഗോട്ടബായ രജപക്സെ തള്ളിപ്പറഞ്ഞിരുന്നു.

Loading...