ഒറ്റയടിക്ക് സൂപ്പര്‍ നായികാ പദവിയിലേക്ക്; അതുപോലെ തന്നെ കൂപ്പുകുത്തി; ഈ നടിയുടെ ഇപ്പോഴത്തെ അവസ്ഥ

തമിഴകത്ത് വളരെ പെട്ടന്ന് ഹിറ്റായതാണ് ശ്രീദിവ്യ എന്ന നടി. വരുത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ശ്രീദിവ്യയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാലിപ്പോള്‍ തമിഴില്‍ ശ്രീദിവ്യയ്ക്ക് അവസരം കുറയുന്നു.

ശിവകാര്‍ത്തികേയന്‍, വിശാല്‍, റാണ, ജിവി പ്രകാശ്, അതര്‍വ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ ജോഡി ചേര്‍ന്ന് അഭിനയിച്ച ശ്രീദിവ്യ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് മടങ്ങിപ്പോയതായാണ് വാര്‍ത്തകള്‍.

മൂന്നാം വയസ്സില്‍ ബാലതാരമായിട്ടാണ് ശ്രീദിവ്യ സിനിമാ ലോകത്ത് എത്തിയത്. ഹനുമാന്‍ ജംഗ്ഷന്‍ എന്ന ചിത്രത്തിലൂടെ 2000 ല്‍ തുടക്കം കുറിച്ചു. പിന്നീട് യുവരാജ്, വീട് എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.മന്‍സാര എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു തുടങ്ങി. ബസ് സ്റ്റോപ്പാണ് മറ്റൊരു തെലുങ്ക് ചിത്രം. എന്നാല്‍ തെലുങ്ക് സിനിമാ ലോതത്ത് വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രീദിവ്യയ്ക്ക് കഴിഞ്ഞില്ല.

എന്നാല്‍ തമിഴകത്ത് പുതിയ നായികമാര്‍ എത്തിയതോടെ ശ്രീദിവ്യയുടെ മാര്‍ക്കറ്റ് ഇടിഞ്ഞു. തമിഴകത്ത് പെട്ടന്ന് ഹിറ്റായ നടി അതുപോലെ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുകയാണ്.

ജീവ, വെള്ളക്കാര ദുരൈ, കാക്കി സട്ടൈ, ഏട്ടി, ബാംഗ്ലൂര്‍ ഡെയ്‌സ്, പെന്‍സില്‍, മരുത്, കശ്‌മോര തുടങ്ങിയവയാണ് ശ്രീദിവ്യ നായികയായെത്തിയ തമിഴ് ചിത്രങ്ങള്‍.