ശ്രീലങ്കയിലെ ഭീകരാക്രമനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. ഐ.എസിന്റെ ന്യൂസ് ഏജന്‍സിയായ അമാഖ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഉത്തരവാദിത്തമേറ്റെടുത്തുവെങ്കിലും തെളിവുകള്‍ ഒന്നും പുറത്തുവിടാന്‍ ഐ.എസിന് കഴിഞ്ഞിട്ടില്ല. മൂന്നു പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി എട്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ 321 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. 500ല്‍ ഏറെപ്പേര്‍ക്ക് പരുക്കേറ്റു.

Loading...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്ന സൂചനയാണ് യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളും പുറത്തുവിടുന്നത്. മതസംഘടനകള്‍ക്കോ വിദേശീര്‍ക്കോ എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഉത്തരവാദിത്തമേറ്റെടുക്കുകയോ ബന്ധം വെളിപ്പെടുത്തുകയും ചെയ്യുന്നത് ഐ.എസിന്റെ പതിവാണ്.

സ്‌ഫോടനത്തില്‍ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും അതാണ്അ വരുടെ രീതിയെന്ന് യു.എസ് പറയുന്നു.

അതേസമയം, ആക്രമണത്തിനു പിന്നില്‍ പ്രദേശിക ഇസ്ലാമിക സംഘടനകളാണെന്ന സൂചനയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കുന്നത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീംപള്ളിയിലുണ്ടായ ആക്രമണത്തിന് തിരിച്ചടിയാണിയെന്നാണ് പ്രാഥമിക സൂചനകളെന്ന് പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ഡെനെ പാര്‍ലമെന്റില്‍ പറഞ്ഞു.

സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ പള്ളിയിലേക്ക് കടന്നുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രദേശിക ചാനലുകള്‍ പുറത്തുവിട്ടു.