മൂന്നുവര്‍ഷം ഒന്നിച്ചു താമസിച്ച കാമുകിയെ ഒരു സുപ്രഭാതത്തില്‍ കുത്തിക്കൊലപ്പെടുത്തി ; ഷാര്‍ജയില്‍ പ്രവാസി യുവാവ് നിയമനടപടി നേരിടുന്നു ; കൊലപാതക കാരണമാണ് ഞെട്ടിക്കുന്നത്‌

മൂന്നുവര്‍ഷം ഒന്നിച്ചു താമസിച്ച കാമുകിയെ ഒരു സുപ്രഭാതത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കാമുകന്‍ ഷാര്‍ജയില്‍ നിയമനടപടി നേരിടുന്നു. സിനിമക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ് ശ്രീലങ്കന്‍ സ്വദേശിയായ കാമുകന്റെ ജീവിതത്തില്‍ നടന്നത്. പേരു വെളിപ്പെടുത്താത്ത ലങ്കന്‍ യുവാവിന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ ഇങ്ങനെ.

വീട്ടുജോലിക്കായി വന്ന യുവതിയുമായി യുവാവ് മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞ കുറേക്കാലമായി താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായി വന്ന യുവതി സ്പോണ്‍സറെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍ ഒരുദിവസം തനിക്ക് അജ്മാനില്‍ താല്‍ക്കാലികമായി ജോലി ലഭിച്ചുവെന്നും പരസ്പരം ബന്ധപ്പെടുന്നതിനായി യുവാവിന്റെ ഫോണ്‍ എടുക്കുന്നുവെന്നും പറഞ്ഞ് യുവതി പോയി. കുറച്ചുദിവസം കഴിഞ്ഞ് കാമുകി പോയത് പെണ്‍വാണിഭ കേന്ദ്രത്തിലേക്കാണെന്ന് യുവാവ് മനസിലാക്കി.

തിരക്കി ചെന്ന യുവാവ് കാമുകിയെ കണ്ടെത്തി. യുവതി താമസിച്ച വീടിന്റെ വാതില്‍ മുട്ടിയപ്പോള്‍ വീട്ടുടമസ്ഥന്‍ വാതില്‍ തുറക്കുകയും അകത്ത് മറ്റാരും ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, യുവാവ് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇയാള്‍ വീണ്ടും വാതില്‍ മുട്ടി ബഹളം ഉണ്ടാക്കി. ഈ സമയം യുവതി പുറത്തുവന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയുണ്ടായി.

ഇതോടെ ഇരുവരോടും വീടുവിട്ടു പോകാന്‍ ഉടമസ്ഥന്‍ ആജ്ഞാപിച്ചു. ഇതോടെ തന്റെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടു. ഇതിനായി യുവതി ബാഗ് തുറക്കുമ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തിവീഴ്ത്തി.

Top