ശ്രീനഗർ: ശ്രീനഗറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് ഭീകരരാണ് വാഹനത്തിലെത്തി ജവാന്മാര്ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തത്. ജയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇത്.
ജയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇതെന്നും, ആക്രമണ ശേഷം ഇവർ കാറിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കശ്മീർ ഐജി പറഞ്ഞു. ശ്രീനഗര്‍- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം നടന്നത്. ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കാഷ്മീര്‍ ഐജി പറഞ്ഞു.
ആക്രമണ ശേഷം ഭീകരര്‍ കാറില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കാഷ്മീര്‍ ഐജി പറഞ്ഞു. ഭീകരര്‍ക്ക് വേണ്ടി സേന തെരച്ചില്‍ തുടരുകയാണ്. രണ്ട് പാക്കിസ്ഥാനികളും ഒരു കാഷ്മീര്‍ സ്വദേശിയുമാണ് സംഘത്തിലുള്ളതെന്നാണ് അനുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശ്രീനഗർ- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം നടന്നത്.