വിവാഹത്തിന് ശേഷം ശ്രിനിഷിനെത്തേടി അടുത്ത ഭാഗ്യം, സന്തോഷം പങ്ക് വെച്ച് താരദമ്പതികള്‍; ഏറ്റെടുത്ത് ആരാധകര്‍

വിവാഹ ശേഷം ബോളിവുഡ് ചിത്രത്തിലെ അവസരമായിരുന്നു പേളി മാണിയെ തേടിയെത്തിയത്. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പായി സീരിലുകള്‍ ചെയ്തിരുന്ന ശ്രിനിഷ് മറ്റ് പരമ്ബരകളുമായി മുന്നേറുകയാണ്. ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ് . ഷോയില്‍ പേളി മാണിയുമായുള്ള സൗഹൃദവും പ്രണയനിമിഷങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കും പരിചിതമായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ഇപ്പോഴിതാ ശ്രിനിഷിന്റയെ ഹിറ്റ് സീരലായ പ്രണത്തിന് ശേഷം അടുത്ത മലയാള പരമ്ബരയുമായി എത്തുകയാണ് . സീ കേരളം ചാനലിലാണ് തന്റെ പുതിയ പരമ്ബരയെന്ന് ശ്രിനിഷ് പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. സീരിയലിന്‍രെ പ്രമോ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

Loading...

ക്യാമറ മുന്നിലുണ്ടെന്ന കാര്യത്തെക്കുറിച്ച്‌ ഓര്‍ക്കാതെയാണ് പലപ്പോഴും ഇരുവരും സംസാരിച്ചിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ പറഞ്ഞിരുന്നു. മത്സരത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു കാര്യമെന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങളെ അവഗണിച്ച്‌ മുന്നേറുകയായിരുന്നു ഇരുവരും.

ബിഗ് ഹൗസിലേക്കെത്തിയ മോഹന്‍ലാലിനോടായിരുന്നു ഇരുവരും പ്രണയത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. ഇനിയുള്ള ജീവിതം ഒരുമിച്ചാവണമെന്നാഗ്രഹമുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് വിവാഹനിശ്ചയം നടത്തിയത്. അധികം താമസിയാതെ വിവാഹവും നടത്തുകയായിരുന്നു. ബോളിവുഡ് ചിത്രത്തിലെ അവസരമായിരുന്നു പിന്നീട് പേളി മാണിക്ക് ലഭിച്ചത്.