ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയില്‍; മുത്തം നല്‍കി മോഹന്‍ലാല്‍

ആരോഗ്യ പ്രശ്‌നങ്ങള്‍കാരണം പൊതുവേദികളില്‍ നിന്നും ഏറെക്കാലമായി വിട്ടുനിന്നിരുന്ന നടന്‍ ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയില്‍. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിന്റെ പ്രീയപ്പെട്ട നടനെ പൊതുവേദിയില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസന്‍ എത്തിയത്. പരിപാടിയിലേക്ക് മണിയന്‍ പിള്ള രാജു ശ്രീനിവാസനെ കൂട്ടിക്കൊണ്ട് വരുന്നത് വിഡിയോയില്‍ കാണുവാന്‍ സാധിക്കും. വേദിയില്‍ വച്ച് മോഹന്‍ലാല്‍ ചുംബനം നല്‍കിയാണ് ശ്രീനിവാസനെ സ്വീകരിക്കുന്നത്.

Loading...

രമേഷ് പിഷാരടി, ഹണി റോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍ സിദ്ദിഖ് എന്നിവരാണ് ശ്രിനിവാസനൊപ്പം വേദിയിലുള്ളത്. താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥമാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ പ്രൊമോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇരുപത് ദിവസം നീണ്ട് നിന്ന ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ അവസാനത്തോടെയാണ് ശ്രീനിവാസന്‍ വീട്ടില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 30നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.