പല സമയത്തും ശ്രീറാമിന്റെ വാട്‌സ് ആപ്പ് നമ്പര്‍ ‘ഓണ്‍ലൈന്‍’ ;ആശുപത്രി മുറിയില്‍ ശ്രീറാമിനൊപ്പം അച്ഛനും

 

: റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ കിട്ടുന്നത് ആഡംബര സൗകര്യങ്ങള്‍. കിംസ് ആശുപത്രിയിലെ ഒമ്ബതാം നിലയിലെ എസി ഡിലക്‌സ് റൂമിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോഴുള്ളത്. 923 ാം നമ്ബര്‍ മുറിക്ക് പുറത്ത് പൊലീസ് സുരക്ഷയുണ്ട്.

Loading...

റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം അച്ഛനും ആശുപത്രി മുറിയില്‍ ഉണ്ട്. പല സമയത്തും ശ്രീറാം വെങ്കിട്ടരാമന്റെ വാട്‌സ് ആപ്പ് നമ്ബറില്‍ ‘ഓണ്‍ലൈന്‍’ ആണെന്ന് കാണിക്കുന്നുമുണ്ട്. ശ്രീറാം ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.

ആത്യാഡംബര സൗകര്യങ്ങളുള്ള മുറിയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത്. സാധാരണ ആശുപത്രി മുറിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള, പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരിക്കാവുന്ന വലിയ സൗകര്യങ്ങളുള്ള മുറിയാണിത്. എന്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ശ്രീറാം വെങ്കിട്ടരാമന് ഉള്ളതെന്ന് വ്യക്തമാക്കാന്‍ ആശുപത്രി അധികൃതരോ പൊലീസോ തയ്യാറാകുന്നില്ല.