ശ്രീറാം വെങ്കിട്ടരാമും കലക്ടർ രേണു രാജും വിവാഹിതരായി

ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും ഡോ.ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇരുവരുടെയും വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ നേരത്തെ തന്നെ ഇരുവരും വാട്‌സാപ്പിലൂടെ അറിയിക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമാണ് ഇപ്പോൾ ഡോ. ശ്രീറാം വെങ്കിട്ടരാമൻ. എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീലെത്തുന്നത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ചു.

Loading...