ശ്രിയ ശരണിനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി പോലിസ്, ഞെട്ടി നടി

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശ്രിയ ശരണ്‍. മലയാളത്തിലും താരം ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശ്രിയ. സിനിമയില്‍ നിന്നും അവധി എടുത്തെങ്കിലും നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. സിനിമയിലേക്ക് തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ശ്രിയ. സണ്ടക്കാരി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ശ്രിയയുടെ മടങ്ങി വരവ്. സിനിമയുടെ ചിത്രീകരണത്തിന് ഇടയ്ക്ക് ശ്രിയയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വെച്ച് സണ്ടക്കാരിയുടെ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിന് ഇടെ നടി വിമാനത്താവളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് കയറി. അപ്പോള്‍ത്തന്നെ തോക്കുധാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ വളയുകയും ചോദ്യം ചെയ്യുകയും ചെയ്തു. വേണ്ട രേഖകളില്ലാതെ എങ്ങനെ അവിടെ പ്രവേശിച്ചുവെന്ന് അവര്‍ ആരായുകയായിരുന്നു. സിനിമയിലെ സഹതാരം വിമല്‍ സംഭവം കണ്ട് ശ്രിയ ശരണിന്റെയുടത്തേയ്!ക്ക് എത്തി. വേണ്ട രേഖകള്‍ കാണിക്കുകയും ഷൂട്ടിംഗിന് വന്നതാണ് എന്ന അറിയിക്കുകയുമായിരുന്നു. ഒടുവില്‍ ശ്രിയ ശരണ്‍ ക്ഷമ ചോദിക്കുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു.

Loading...

ഇക്കുറി ശ്രിയ അവധി ആഘോഷിക്കാന്‍ എത്തിയത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്തുന്ന വീഡിയോ നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. അമ്മയെടുത്ത വീഡിയോയാണെന്നും ഫില്‍റ്ററുകളൊന്നും ചേര്‍ത്തിട്ടില്ലെന്നും ശ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. റഷ്യന്‍ സ്വദേശി ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശ്രിയ. 2017 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഗൗതമിപുത്ര’യിലാണ് ശ്രിയ അവസാനം അഭിനയിച്ചത്.

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്‍ സൂപ്പര്‍ ഹിറ്റായതിനു പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും എത്തുന്നു തമിഴില്‍ ധനുഷും മഞ്ജുവുമാണ് നായിക നായകരായി എത്തുന്നത്. എന്നാല്‍ തെലുങ്കില്‍ സൂപ്പര്‍ താരം വെങ്കടേഷാവും നായകനായി എത്തുക. തെലുങ്ക് ചിത്രത്തിലെ നായകിയെ കുറിച്ച് തീരുമാനമായിരുന്നില്ല.

പുതിയ വാര്‍ത്തകളനുസരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രിയ ശരണായിരിക്കും തെലുങ്ക് റീമേക്കില്‍ നായികയാകുക. മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചൈമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് ശ്രിയ തെലുങ്കില്‍ എത്തുക. മഞ്ജുവിന് ഏറെ ആരാധക പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്. ചിത്രം വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.

വെട്രിമാരനായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്!തത്. തെലുങ്കില്‍ അസുരന്റെ സംവിധായകന്‍ ഓംകാര്‍ ആണ്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരന്‍ നിര്‍മ്മിച്ചത്. ഇന്നും തമിഴ് നാടിന്റെ ഉള്‍ നാടന്‍ ഗ്രമാങ്ങളില്‍ നിലനില്‍ക്കുന്ന സാധാരക്കാരന്റെ പ്രശ്‌നങ്ങളെയാണ് ചിത്രം വരച്ചുകാട്ടുന്നത്.

കര്‍വ ചൗത് ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നടി ശ്രിയ ശരണ്‍. റഷ്യന്‍ വ്യവസായിയും ടെന്നീസ് താരവുമായ ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം സ്‌പെയിനിലെ ബാഴ്‌സലോണയിലാണ് ശ്രിയ ഇപ്പോള്‍. 2018 മാര്‍ച്ചിലായിരുന്നു ശ്രിയയും ആന്‍ഡ്രേയും തമ്മിലുള്ള വിവാഹം. എല്ലാവര്‍ക്കും ബാഴ്‌സണലോണയില്‍ നിന്നും എന്റെ കറ്‌വ ചൗത്ത് ആശംസകള്‍. അമ്മയെ മിസ്സ് ചെയ്യുന്നു, എന്നാണ് ശ്രിയയുടെ പോസ്റ്റിന്റെ ഉള്ളടക്കം. അമ്മ സമ്മാനിച്ച സാരിയില്‍ അതിസുന്ദരിയായാണ് ശ്രിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.