കോവിഡ് ഭീതിയില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഹോട്ട് യോഗ ക്ലാസുമായി ശ്രിയ ശരണ്‍, വൈറലായി വീഡിയോ

ലോകം മുഴുവന്‍ കോവിഡ് 19 ഭീതിയിലാണ്. രാജ്യത്തെ സ്ഥിതിയും മോശമല്ല. ഇതിനിടെ കോവിഡില്‍ നിന്നും രക്ഷ നേടാനായി ഇന്ത്യ പല വിധത്തില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യുവിന് മികച്ച പിന്തുണയാണ് രാജ്യത്തെ ജനങ്ങളില്‍ നിന്നും ഉണ്ടായത്. ജനത കര്‍ഫ്യൂവിനോട് എല്ലാവരും സഹകരിച്ചിരുന്നു. കര്‍ഫ്യു ദിനത്തില്‍ നടി ശ്രിയ ശരണ്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്.

കര്‍ഫ്യു ദിനത്തില്‍ ആരാധകര്‍ക്ക് യോഗ ക്ലാസുമായാണ് നടി ശ്രിയ പ്രത്യക്ഷപ്പെട്ടത്. കൊറോണയെ ഭയന്ന് വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നതാണ് യോഗ വീഡിയോയിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് നടി പറഞ്ഞു. ലൈവ് വീഡിയോയിലൂടെയായിരുന്നു ശ്രിയയുടെ യോഗ ക്ലാസ്. ശ്രീയയുടെ ഭര്‍ത്താവായ ആന്‍ഡ്രൈ കൊഷ്ചീവിനെയും വിഡിയോയില്‍ നടിക്കൊപ്പമുണ്ട്. ഇരുവരും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ബാര്‍സലോണയില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്.

Loading...

അതേസമയം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളെ തള്ളി ശ്രിയ ശരണിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു.. വരുന്ന മാര്‍ച്ചില്‍ റഷ്യന്‍ കാമുകനുമായി താരം വിവാഹിതയാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ശ്രിയ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നതിനായി ആഭരണങ്ങളും വസ്ത്രങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതാണ് വിവാഹം സംബന്ധിച്ച കിംവദന്തികള്‍ക്ക് തുടക്കം കുറിച്ചതെന്ന് ശ്രേയയുടെ മാതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡെഹ്‌റാഡൂണ്‍ സ്വദേശിയായ ശ്രിയ ശരണ്‍ റഷ്യന്‍ കാമുകനെ വിവാഹം കഴിക്കുന്നു എന്ന് മാത്രമായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് ശ്രിയ.