മലയാള സിനിമയിൽ നായികയായി എത്തിയ ശ്രുതികയുടെ ഇപ്പോഴത്തെ ജീവിതം: സിനിമിലെ തുടർ പരാജയങ്ങൾ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക

ശ്രീ എന്ന തമിഴ് സിനിമയിലൂടെ സൂര്യയുടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് ശ്രുതിക. 2002 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു വിജയമായില്ല. പിന്നീട് ഈ താരം മലയാളത്തിലും അരങ്ങേറിയിരുന്നു. മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബൻ പ്രണയിക്കുന്ന എന്നാൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ ശ്രുതിക നായികയായത്.

സോഷ്യൽമീഡിയയിൽ നടിയുടെ പുത്തൻചിത്രങ്ങൾ വൈറലായതോടെയാണ് താരത്തെ വീണ്ടും ആരാധകർ തിരഞ്ഞത്. ശ്രുതിക ശിവശങ്കർ എന്നാണ് ശ്രുതികയുടെ മുഴുവൻ പേര്. പ്രശസ്ത തമിഴ് നടൻ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക അർജ്ജുൻ. മുത്തശ്ശന്റ പാരമ്പര്യം പിന്തുടർന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകൾക്ക് പക്ഷെ സിനിമയിൽ ക്ലച്ച് പിടിക്കാൻ കഴിഞ്ഞില്ല. സിനിമിലെ തുടർ പരാജയങ്ങൾ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക.

Loading...

കമൽ ഹാസൻ എഴുതി നിർമിച്ച നള ദമയന്തി എന്ന ചിത്രത്തിൽ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അതിന് ശേഷമാണ് രാജസേനൻ സംവിധാനം ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ നടി മലയാളത്തിലെത്തിയത്. കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ കോളേജൂ കുമാരിയായിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോബോബൻ പ്രണയിക്കുന്ന അമ്മുവെന്ന കഥാപാത്രമായിരുന്നു ശ്രുതികയുടേത്. വൻ താരനിര അണിനിരന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. തിത്തിക്കുദു എന്ന ചിത്രവും ചെയ്ത പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രുതിക സിനിമ വിട്ടു പോകുകയായിരുന്നു. പിന്നീട് താരം തുടർന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയിലെ എസ് ആർ എം കോളേജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.