സംവിധായകൻ രാജമൗലിക്കും കുടുംബത്തിനും കൊവിഡ് പോസിറ്റീവ്

പ്രശസ്‍ത തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചെറിയ പനി വന്നെന്നും അത് തനിയെ കുറഞ്ഞെങ്കിലും കൊവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.

“എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ പനി വന്നു. പനി കുറഞ്ഞു എങ്കിലും ഞങ്ങൾ ടെസ്റ്റ് ചെയ്തു. റിസൽട്ട് വന്നപ്പോൾ കൊറോണ പോസിറ്റീവാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയാണ്. ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. ഇപ്പോൾ വലിയ പ്രശ്നങ്ങൾ ഇല്ല. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാൻ ആൻ്റിബോഡി ഡെവലപ്പ് ആവാൻ ഞങ്ങൾ കാത്തു നിൽക്കുകയാണ്.”- എന്ന്അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Loading...

2001ൽ സ്റ്റുഡൻ്റ് നമ്പർ വൺ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയിൽ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകൾ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പർ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി.ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് കൊവിഡ് പോസിറ്റീവ് ആയവരില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വിശാല്‍, നടി ഐശ്വര്യ അര്‍ജ്ജുന്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്നു. ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ പുതിയ പരിശോധനയില്‍ നെഗറ്റീവ് അയപ്പോള്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ ഇപ്പോഴും തുടരുകയാണ്.

 

My family members and I developed a slight fever few days ago. It subsided by itself but we got tested nevertheless. The…

Opublikowany przez SS Rajamouliego Środa, 29 lipca 2020