എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: സംസ്ഥാനത്ത് 98.82 വിജയശതമാനം

സംസ്ഥാനത്ത് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 വിജയശതമാനം. നാലുലക്ഷത്തി പതിനേഴായിരത്തി ഒന്നുപേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ പാസ് ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു

Loading...

1.ttps://keralapareekshabhavan.in. https://sslcexam.kerala.gov.in, www.results.kite.kerala.gov.in
https://results.kerala.nic.in, www.prdkerala.gov.in,www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. സഫലം 2020 മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ) റിസല്‍റ്റ് https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസല്‍റ്റ് https://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി റിസല്‍റ്റ് https://ahslcexam.kerala.gov.in ലും ലഭ്യമാകും.

വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലാണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് വയനാടാണ്. നൂറുശതമാനം വിജയം നേടിയത് 1837 സ്‌കൂളുകള്‍. 41,906 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.