എസ്എസ്എൽസി പ്ലസ്ടു,വി എച്ച് എസ് ഇ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും.കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉയർന്നിരുന്നു.എങ്കിലും പരീക്ഷ നടന്നത് കുട്ടികൾക്ക് ഗുണമായെന്നാണ് മന്ത്രി പറയുന്നത്.

അതേസമയം എസ്എസ്എൽസി പരീക്ഷയിൽ പാഠഭാഗങ്ങൾ ഏതൊക്കെ ഉൾപ്പെടുത്തണമെന്നതിൽ ഉടൻ തീരുമാനമെടുത്തേക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം പരീക്ഷയിൽ 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം.കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ ഈ വർഷം നവംബർ ആദ്യവാരമാണ് തുറന്നത്.

Loading...