പരീക്ഷകളിൽ മാറ്റമില്ല: പത്താംക്ലാസ് പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ

തിരുവനന്തപുരം: പത്താംക്ലാസ് പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ. കേന്ദ്ര അനുമതി കിട്ടിയ സാഹചര്യത്തിലാണ് 26 തന്നെ പരീക്ഷ നടത്താൻ തീരുമാനിച്ചത്. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പരീക്ഷ നടത്തും എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കും മാറ്റമില്ല. 26 ന് തന്നെ നടക്കും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് തീവ്ര ബാധിത പ്രദേശങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദനീയമല്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Loading...

വിദ്യാര്‍ത്ഥികളുടെ താത്പര്യം കണക്കിലെടുത്താണ് നിലവിലെ തീരുമാനം. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചത്. ഈ തീരുമാനത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്.