എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണിലേക്കാണ് പരീക്ഷ മാറ്റിവെച്ചത്. തീയതികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. കേന്ദ്രമാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയ ശേഷമായിരിക്കും പുതുക്കിയ തീയതിയ പ്രഖ്യാപിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനം ഉണ്ടായത്. ഈ മാസം പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ജൂണ്‍ ആദ്യവാരം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.ഇനി ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താവുന്ന രീതിയില്‍ വിശദമായ മാര്‍ഗനിര്‍ദേശം വരും. അതിന് ശേഷമായിരിക്കും പുതുക്കിയ തീയതി പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നത്. ഈ മാസം തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്താനാകുമോ എന്ന ആശങ്കയായിരുന്നു എല്ലാവര്‍ക്കും ഉണ്ടായിരുന്നത്.

Loading...

സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാനാകുമോ എന്നായിരുന്നു ആശങ്ക. മാത്രമല്ല ലക്ഷക്കണക്കിന് കുട്ടികള്‍ പരീക്ഷ എഴുതാനായി കേന്ദ്രങ്ങളിലേക്ക് വരേണ്ടതുണ്ട്. ഇവര്‍ക്കായി വാഹന സൗകര്യം അടക്കം ഏര്‍പ്പാടാക്കേണ്ടതും വലിയ വെല്ലുവിളി ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ഇപ്പോള്‍ പരീക്ഷ തീയതി മാറ്റിയിരിക്കുന്നത്.