സോമർസെറ്റ്‌ സെൻറ്‌ തോമസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 29-ന് ഞായാറാഴ്ച

ന്യൂജേഴ്‌സി:  സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി വിശുദ്ധ കിരീടമണിഞ്ഞ  ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാൾ സോമർസെറ്റ്‌ സെൻറ്‌ തോമസ് സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലത്തിൽ ജൂലൈ 29- ന് ഞായറാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതായി വികാരി ഫാ. ലിഗോറി  ഫിലിപ്സ് കട്ടിയകാരൻ അറിയിച്ചു. 
 
തിരുനാളിനു ആരംഭം കുറിച്ചുകൊണ്ടുള്ള വിശുദ്ധയുടെ നൊവേനയും പ്രതേക പ്രാർത്ഥനകളും ജൂലൈ 20- വെള്ളിയാഴ്ച  മുതൽ  ദിവസേനയുള്ള  ദിവ്യബലയോടനുബന്ധിച്ചു  നടന്നു വരുന്നു. 
 
ജൂലൈ  25,26, 27 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ  വൈകീട്ട്  7.30 ന് ആയിരിക്കും വിശുദ്ധ ദിവ്യബലി നടക്കുക. ദിവ്യ ബലിയോടനുബന്ധിച്ചു പതിവുപോലെ നൊവേനയും മറ്റു പ്രാർത്ഥനകളും നടത്തപ്പെടും.
 
ജൂലൈ 28-ന് ശനിയാഴ്ച രാവിലെ 9 – മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് നൊവേനയും മറ്റു പ്രത്യേക പ്രാർത്ഥനകളും നടക്കും.
 
ജൂലൈ 29-ന്  ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 11- മണിക്ക്‌ രൂപ പ്രതിഷ്ഠയോടെ പ്രധാന തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാനയും തുടർന്ന്  ലതീഞ്ഞും, നൊവേനയും നടക്കും. 
 
 ഈവര്‍ഷത്തെ വിശുദ്ധയുടെ തിരുനാള്‍ ഇടവകാംഗങ്ങൾ ഒന്നിച്ചു ചേർന്നാണ് നടത്തപ്പെടുന്നത് എന്ന് തിരുനാളിന്റെ സംഘടകനായ അനോയ് ആൻ്റണി അറിയിച്ചു.
 
തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും വിശുദ്ധയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
 
മിനിഷ് ജോസഫ് (കൈക്കാരന്‍) 201-978-9828
മേരിദാസൻ തോമസ് (കൈക്കാരന്‍) 201- 912-6451
ജസ്റ്റിന്‍ ജോസഫ് (കൈക്കാരന്‍) 732-762-6744
സാബിന്‍ മാത്യു (കൈക്കാരന്‍) 848-391-8461
അനോയി ആൻ്റണി (തിരുനാൾ കോ ഓർഡിനേറ്റർ) 732 -642 -9496