സോമർസെറ്റ്‌ സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ മാർച്ച് 18 -ന് (ഞായറാഴ്ച)

ന്യൂജേഴ്സി: സാർവത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ മാർച്ച്  18 – ന് (ഞായറാഴ്ച ) സോമർസെറ്റ്‌  സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ലിഗോറി ജോൺസൺ ഫിലിപ്സ് അറിയിച്ചു.

മുൻ വർഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളവരുൾപ്പെടെയുള്ള   കുടുംബങ്ങൾ ഒന്നിച്ചുചേർന്നാണ് വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നത്.  ഇടവക വാർഷികനോമ്പുകാലധ്യാനത്തോടൊപ്പമാണ് ഈ വർഷത്തെ വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ നടക്കുക.

Loading...

ഞായറാഴ്ച രാവിലെ 9:30 ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ലിഗോറി ജോൺസൺ ഫിലിപ്സ് മുഖ്യകാർമികനായിരിക്കും. ഫാ. ദേവസിയ കാനാട്ട് സഹകാർമ്മികത്വം വഹിക്കും.തുടർന്ന് ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേര്ച്ച കാഴ്ച സമർപ്പണം, നേർച്ച സദ്യ എന്നിവ നടക്കും.

വിശുദ്ധന്റെ തിരുനാൾ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോൾ, ആത്മീയ നിറവിലും, വിശ്വാസത്തിലും കൂടുതൽ തീക്ഷണതയുള്ളവരാകുവാൻ തിരുനാൾ ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഇടവക വികാരിയും, ട്രസ്റ്റിമാരും എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:  ആന്റണി ജോസഫ് (കോർഡിനേറ്റർ ) (908) 331-1250, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസൻ തോമസ്(ട്രസ്റ്റി) (201) 9126451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിൻ മാത്യു (ട്രസ്റ്റി) (848) 391-8461.

വെബ്: www.stthomassyronj.org