മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസ്: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജിയന്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്‍േറയും സംയുക്‌ത ഏകദിന സെമിനാര്‍ 2015 മേയ് 2 (ശനി) ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ അധ്യക്ഷതയില്‍ നടത്തുന്നു.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ സ്വാഗതമാശംസിക്കും. വിശ്വസിക്കാത്തവന്‍ ശിക്ഷാ വിധിയില്‍ അകപ്പെടും മര്‍ക്കോസ് 16:16 എന്നതായിരിക്കും സെമിനാറിന്‍െറ പ്രധാന ചിന്താവിഷയം.
സംഘര്‍ഷപൂരിതമായ ഈ ലോകത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ക്രിസ്‌തുവിലുളള ഉറച്ച വിശ്വാസം മാത്രമാണെന്ന്, തിരുവചനാടിസ്‌ഥാനത്തില്‍ പ്രഗത്ഭ വചന പ്രഘോഷകനും മലങ്കര സഭാ മാനേജിങ് കമ്മറ്റി മെംബറും, സുറിയാനി പണ്ഡിതനുമായ റവ. ഫാ. തോമസ് വെങ്കിടത്ത് മുഖ്യപ്രഭാഷണം നടത്തും. വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്‌തി സാന്ദ്രമായ ക്രിസ്‌ത്യന്‍ ഗാനങ്ങള്‍ സെമിനാറിന് കൊഴുപ്പേകും. വെരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസും നടത്തും.
ഡാലസ്, ഒക്‌ലഹോമ, ഹൂസ്‌റ്റന്‍, ഓസ്‌റ്റിന്‍, മെക്‌സിറ്റ് എന്നീവിടങ്ങളിലുളള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇരുന്നോറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സെമിനാര്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിന്, വേണ്ടതായ ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നതായി സോണി ജേക്കബ് (കോര്‍ഡിനേറ്റര്‍ മെന്‍സ് ഫെലോഷിപ്പ്) അന്നമ്മ ബാബു(കോര്‍ഡിനേറ്റര്‍ വിമന്‍സ് ലീഗ്) എന്നിവര്‍ അറിയിച്ചു. റവ. ഫാ. തോമസ് വെങ്കിടത്ത് നയിക്കുന്ന ധ്യാനത്തിനുശേഷം റവ. ഫാ. ബിനു ജോസഫ് സമാപന പ്രാര്‍ഥന നടത്തും. ബേബി പുന്നൂസ് (സെക്രട്ടറി, മെന്‍സ് ഫെലോഷിപ്പ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) കൃതജ്‌ഞത അര്‍പ്പിക്കും. മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ജോണ്‍ വര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ വികാരി : 972 464 8061
സെന്റ് ഇഗ്നാത്തിയോസ് സെസില്‍ മാത്യു, സെക്രട്ടറി : 214 566 3357
ബിജു തോമസ്, ട്രഷറര്‍ : 817 475 5398
റീജിനല്‍ അന്നമ്മ ബാബു ല്‍ : 713 304 0718
സോണി ജേക്കബ് : 469 767 3434