പ്രവാസി ശബ്ദം പത്രത്തിലേക്ക് വിവിധ തലങ്ങളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
1) വാർത്തകളുടെ ടൈപ്പിങ്ങും അപ് ലോഡിങ്ങും.
പത്രത്തിന്റെ ദൈന്യം ദിന പ്രവർത്തനങ്ങൾ നടത്തുന്നതിലേക്ക് പാർട്ട് ടൈം ആയും ഫുൾ ടൈം ആയും ജോലി ചെയ്യാൻ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.
ചെയ്യേണ്ട ജോലികൾ ഇവയാണ്‌;
  • മലയാളത്തിൽ വാർത്തകൾ ടൈപ്പ് ചെയ്യുക.
  • വാർത്തകൾ പോസ്റ്റ് ചെയ്യുക.
  • ജേർണലിസം ആവശ്യമില്ല.
ആവശ്യം വേണ്ട കാര്യങ്ങൾ കാര്യങ്ങൾ:
  • മലയാളം ടൈപ്പിങ്ങ്.
  • ഒരു വിഷയമോ, പ്രസ്താവനയോ റിലീസുകളോ കിട്ടിയാൽ അതിനെ സാധാരണ വായിക്കപ്പെടുന്ന വാർത്തയുടെ ശൈലിയിലേക്ക് മാറ്റാനുള്ള അറിവ്‌
  • ഇംഗ്ലീഷ് വായിച്ചശേഷം മലയാളത്തിലേക്ക് വാർത്തയാക്കാനുള്ള കഴിവ്‌
  • സ്വന്തമായി കമ്പ്യൂട്ടറും, നെറ്റ് കണക്ഷനും.
  • ഇന്റർനെറ്റ് പത്രങ്ങളിലോ അച്ചടി പത്രങ്ങളിലേ ടൈപ്പിങ്ങ് വിഭാഗത്തിലോ ജോലിചെയ്തവർക്ക് മുൻ ഗണന.
വീട്ടിലിരുന്ന് പാർടൈം ആയി ചെയ്യാൻ താല്പര്യം ഉള്ളവരെയും പരിഗണിക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. ഇന്റർനെറ്റ് വാർത്താ മേഖലയുമായി മുൻ പരിചയം ഇല്ലെങ്കിലും അപേക്ഷിക്കാം. നിയമിക്കപ്പെടുന്നവർക്ക് വാർത്തകൾ സൈറ്റിൽ കൈകാര്യം ചെയ്യേണ്ട വിധം, ലോഡിങ്ങ്, വാർത്തകൾ ചെയ്യേണ്ട രീതികൾ എന്നിവയെ പറ്റി പരിശീലനം നല്കും.ആദ്യ ഒരു മാസം പരിശീലന കാലമായിരിക്കും.   അപേക്ഷയിൽ വിശദ വിവരങ്ങൾ അറിയിക്കണം. അപേക്ഷ സാധാരണ ഇമെയിലിൽ ടൈപ്പ് ചെയ്ത് അയച്ചാൽ മതിയാകും. Email us: [email protected]
2) ഗൾഫ് രാജ്യങ്ങളിൽ വാർത്താ ലേഖകരെ ആവശ്യമുണ്ട്. 
പ്രവാസി ശബ്ദം ഇന്റർ നെറ്റ് പത്രത്തിലേക്ക് വാർത്തകൾ അയക്കാൻ ഗൾഫിൽ നിന്നും താല്പര്യമുള്ളവർ ബന്ധപ്പെടുക. ഗൾഫിലേ എല്ലാ രാജ്യങ്ങളിൽനിന്നും കൂടുതൽ ലേഖകന്മാരെ വാർത്തകൾക്കായി ചുമതലപ്പെടുത്താനാണ്‌ ഉദ്ദേശ്യം. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഗൾഫിലെ മലയാളികളുമായി ബന്ധപ്പെട്ട  ആനുകാലിക വാർത്തകൾ തയ്യാറാക്കി തരുകയാണ്‌ ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവർ പ്രാഥമിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അപേക്ഷ അയക്കുക. വാർത്താ മേഖലയിലെ മുൻ പരിചയം ഉണ്ടെങ്കിൽ അത് വ്യക്തമാക്കണം.   അപേക്ഷയിൽ വിശദ വിവരങ്ങൾ അറിയിക്കണം. അപേക്ഷ സാധാരണ ഇമെയിലിൽ ടൈപ്പ് ചെയ്ത് അയച്ചാൽ മതിയാകും. Email us: [email protected] 

3) മാർകറ്റിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രവാസി ശബ്ദത്തിന്‌ കേരളത്തിലും ഗൾഫിലേ വിവിധ രാജ്യങ്ങളിലും മാർകറ്റിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്. പത്രത്തിലേക്ക് പരസ്യങ്ങൾ ശേഖരിക്കുകയും, പരസ്യ ഇടപാടുകൾ നടത്തുകയുമാണ്‌ ഉദ്ദേശിക്കുന്നത്. പ്രതിമാസ വേതനവും കൂടാതെ കമ്മീഷനും ഉണ്ടായിരിക്കും. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാർകറ്റിങ്ങുമായി മുൻ പരിചയം ഉള്ളവർക്ക് മുൻ ഗണന.   ഇതുമായി ബന്ധപ്പെട്ട കരാർ മുനിശ്ചയിച്ച പ്രകാരം ഉള്ളതാകില്ല. മറിച്ച് ഇരു കക്ഷികളും ചേർന്ന് ധാരണപ്രകാരം രൂപപ്പെടുത്തുന്ന ബിസിനസ് കരാർ ആയിരിക്കും. അപേക്ഷയിൽ വിശദ വിവരങ്ങൾ അറിയിക്കണം. അപേക്ഷ സാധാരണ ഇമെയിലിൽ ടൈപ്പ് ചെയ്ത് അയച്ചാൽ മതിയാകും. Email us: [email protected]