മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയിൽ   അമേരിക്കയിൽ !  

ന്യൂ ജേഴ്സി:  ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തിൽ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതം, അഖിലേന്ത്യാ തലത്തിൽ  തന്നെ ഇന്നറിയപ്പെടുന്നവരിൽ  ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി, സംഗീത പ്രമികൾ നെഞ്ചിലേറ്റിയ, സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയുമായി അമേരിക്കയിലും, കാനഡയിലും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പര്യടനം നടത്തുന്നു.

സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേർത്ത്, ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗതനൃത്തഹാസ്യ കലാവിരുന്ന് “നിങ്ങളോടപ്പം’ നോർത്ത്  അമേരിക്കയിലും, കാഡനയിലും 2017 ഓഗസ്റ്റ് 25-മുതൽ സെപ്റ്റംബർ-30 വരെയുള്ള  തിയ്യതികളിലാണ് പരിപാടികൾ അരങ്ങേറുക.

Loading...

അമേരിക്കൻ  ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ  മാത്രം കാഴ്ചവെച്ചിട്ടുള്ള സേവൻ സീസ് എന്റർടൈന്റ്മെന്റിൻറെ ബാനറിലാണ്  “നിങ്ങളോടൊപ്പം” ഷോ അമേരിക്കയിൽ എത്തുക.

ഈ സംഗീത പെരുമഴയിൽ ഐഡിയ സ്റ്റാർ സിംഗർ വിജയി സുധീപ്, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവർക്കൊപ്പം പ്രശസ്ത  മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും, ടെലിവിഷൻ ഷോ വിധി കർത്താവുമായ എം.ജി. ശ്രീകുമാറും ഒന്നിക്കുന്നു.

ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയർത്തിയ, മലയാള സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖ  ഹാസ്യതങ്ങളായ സെന്തിൽ, ഷിബു ലബാൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകൾ നയിക്കുന്ന നയന മനോഹരമായ നൃത്തനൃത്യങ്ങളും ഈ ഷോക്ക് മാറ്റേകുന്നു.

കേരളത്തിലെ പ്രശസ്ത കീബോർഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആർട്ടിസ്റ്റുമായ അനൂപാണ് ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത്.  പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും “നിങ്ങളോടൊപ്പം” ഷോയെ മറ്റ്‌ഷോകളിൽ നിന്നും വേറിട്ടതാക്കും എന്നതിൽ സംശയമില്ല . പ്രശസ്ത സൗണ്ട് എഞ്ചിനീയർ സമ്മിയാണ് ശബ്ദനിയന്ത്രണം.

ജോയ് ആലുക്കാസ്, നിറപറ, ഒലിവ് ബിൽഡേഴ്സ്, സ്കൈപാസ്സ് എന്നിവർ മുഖ്യ സ്പോൺസേർസ് ആയ “നിങ്ങളോടൊപ്പം” സംഗീത നൃത്ത ഹാസ്യ വിരുന്നിന്റെ മീഡിയ പാർട്നെർസ് ഫ്ലവേർസ്, പ്രവാസി ചാനലുകളാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,

ജോബി ജോർജ് (732) 470-4647
അനിയൻ ജോർജ് (908) 337-1289
ഗിൽബെർട്ട് ജോർജ് (201) 926-7477