സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമയുടെ അനുവാദം ഇല്ലാതെ പണം പിൻവലിക്കുന്നു.

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമയുടെ അനുവാദം ഇല്ലാതെ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകളിൽനിന്നും പണം പിൻ വലിക്കുന്നു. രേഖ പ്രകാരമുള്ള അനുമതിയില്ലാതെ ഈ നടത്തുന്ന പിൻ വലിക്കൽ അക്കൗണ്ട് ഉണ്ടമയേ ചതിക്കുന്നതിനു തുല്യമാണ്‌!അക്കൗണ്ട് ഉടമകളുടെ അനുവാദമില്ലാതെ കോടിക്കണക്കിന് രൂപയാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത്. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് പദ്ധതി പാളിയ സാഹചര്യത്തില്‍ പദ്ധതി വിജയമെന്ന സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബാങ്കിന്റെ ചട്ടവിരുദ്ധനടപടി. ഒരാളുടെ അക്കൗണ്ടില്‍ നിന്നും 12 രൂപ വീതമാണ് ബാങ്ക് ഈടാക്കുന്നത്.

12 രൂപയല്ലേ, എന്നതല്ല കാര്യം ഇന്‍ഷുറന്‍സ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ബാങ്ക് നടപടിയിലുള്ളത്. കൂടാതെ ബാങ്ക് ഉടമയുടെ അനുവാദമില്ലാതെ അക്കൗണ്ടില്‍ നിന്നും ഒരു രൂപ പോലും പിന്‍വലിക്കാന്‍ ബാങ്കിന് അവകാശമില്ല. കൂടാതെ ഇന്‍ഷുറന്‍സ് വേണമോ എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, വ്യക്തിയുടെ താത്പര്യം ഇവിടെ പരിഗണിച്ചിട്ടില്ല. ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ ഇന്ഷുറന്‍സ് എടുക്കുന്ന വ്യക്തിയെ ബോധ്യപ്പെടുത്തണമെന്നതാണ് ഐ.ആര്‍.ഡിയുടെ ചട്ടം. ഇതും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ പോളിസി സംബന്ധിച്ച യാതൊരു രേഖകളും ഇന്‍ഷുറസ് എടുത്തു എന്ന് പറയുന്ന വ്യക്തിക്ക് ലഭിക്കുന്നില്ല.

Loading...

നാളെ ഒരിക്കല്‍ എടുത്തു എന്ന് പറയപ്പെടുന്ന ഇന്‍ഷുറന്‍സ് എങ്ങിനെ ക്ലെയിം ചെയ്യുമെന്നതില്‍ യാതൊരു വ്യവസ്ഥയും ഇല്ല. അതുപോലെതന്നെയാണ് പോളിസിയില്‍ നോമിനിയുടെ കാര്യവും, നോമിനി ആരെവേണം എന്നത് വ്യക്തിയുടെ താത്പര്യമാണ്, അക്കാര്യവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. അക്കൗണ്ടിലെ നോമിനിയെ തന്നെയാണ് ഇവിടെ നോമിനിയായി ഉള്‍പെടുത്തുന്നതും.