പാലക്കാട് : വൈദ്യുതിക്ഷാമം രൂക്ഷമായതോടെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനൊരുങ്ങി വൈദ്യുതി വകുപ്പ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നേരിടുന്നത് ഡാമുകളിൽ വെള്ളം ഇല്ലാത്തതും ക്യാൻസൽ ചെയ്ത പവർ പർച്ചേസ് എഗ്രിമെന്റിന് പകരം പുതിയ ടെൻഡർ വെക്കാത്തതും സംസ്ഥാനം നേരിടുന്ന വൈദ്യുതിക്ഷാമത്തിന് കാരണമാണ്.
2 മാസം മുമ്പ് തന്നെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു. ബോര്‍ഡ് ഇക്കാര്യത്തില്‍ ഉടൻ തീരുമാനമെടുക്കും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായിട്ടും നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി നേരിടാൻ ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ വൈദ്യുതി പുറത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറയുകയുണ്ടായി