പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ മരിച്ചു പോയ ഭാര്യ: അതിഥികളെ അമ്പരിപ്പിച്ച സംഭവം ഇങ്ങനെ

ബെംഗളൂരു: കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഓഗസ്റ്റ് 8നായിരുന്നു . ശ്രീനിവാസ മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന ചടങ്ങിൽ പ്രിയപ്പെട്ടവരെല്ലാം എത്തി. എന്നാൽ ചടങ്ങിന് എത്തിയവരെല്ലാം ആദ്യം ഒന്നു ഞെട്ടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ മരിച്ച മൂര്‍ത്തിയുടെ ഭാര്യ മാധവി അതിഥികളെ സ്വാഗതം ചെയ്ത് ലിവിങ് റൂമില്‍ ഇരിക്കുന്നു. കുടുംബത്തോട് അത്ര അടുപ്പമുള്ളവര്‍ പോലും അമ്പരന്ന ആ കാഴ്ചയുടെ പിന്നിലെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്നു സംശയിച്ചു. ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയാണ് അതിഥികളെ വരവേറ്റത്. മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി അപകടത്തിൽ മരിക്കുന്നത്. ഭാര്യയുടെ മരണം കുടുംബത്തെ തകർത്തു. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂർത്തി വീട് പണിതത്. ഭാര്യയുടെ സ്വപ്നമായിരുന്ന വീട്ടില്‍ അവരുടെ സാന്നിധ്യമില്ലാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയ മൂര്‍ത്തി സിലിക്കോണ്‍ വാക്സിലാണ് മാധവിയുടെ ശില്‍പമുണ്ടാക്കിയത്.

Loading...

പ്രതിമയാണെന്ന് ആര്‍ക്കും തോന്നുക പോലും ചെയ്യാത്ത അത്ര കൃത്യതയോടെയാണ് മാധവിയുടെ ശില്‍പം നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷം മുന്‍പാണ് രണ്ട് മക്കളുമൊത്ത് തിരുപ്പതിയില്‍ പോയ മാധവിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. കോളാറില്‍ വച്ച് അമിത വേഗത്തിലെത്തിയ ട്രെക്കിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മാധവി മരിച്ചു. എന്നാല്‍ രണ്ട് മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂർണ്ണതയാണ് പ്രതിമയ്ക്കുള്ളത്. ഭാര്യയെ എന്നെന്നും ഓർക്കാൻ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം. 25ഓളം ആര്‍ക്കിട്ടെക്ടുമാരെ സമീപിച്ച ശേഷമാണ് സ്വപ്ന ഭവനത്തിലേക്ക് വഴി തുറന്നതെന്നാണ് ശ്രീനിവാസ മൂര്‍ത്തി പറയുന്നത്. കര്‍ണാടകയിലെ പ്രമുഖ പാവ നിര്‍മ്മാതാക്കളായ ഗോബേ മാനയാണ് മാധവിയുടെ ജീവസുറ്റ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്.