ഹൃദയം തൊടുന്ന ഒരു പ്രണയത്തിന്റെയും കണ്ണുനനയിക്കുന്ന ഒരു വിരഹത്തിന്റെയും കഥ

തന്റെ പ്രിയതമന്‍ ഏത് നിമിഷവും മരണത്തിന് കീഴടങ്ങും എന്ന് അവള്‍ക്കറിയാം എന്നാലും ഓരോ നിമിഷത്തെയും ആയിരം കഷ്ണങ്ങളാക്കി കീറിമുറിച്ച് അവനൊപ്പം പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് അവള്‍. ഒരു കുഞ്ഞിനെ നോക്കുന്നതേ പോലെ തലയില്‍ തലോടിയും മാറോട് ചേര്‍ത്ത് കിടത്തിയും അവനെ പരിപാലിക്കുകയാണ് അവള്‍.

സ്റ്റെഫാനി റേ ഇവള്‍ വെറുമൊരു പെണ്‍കുട്ടിയല്ല. ഇന്നത്തെ തലമുറയ്ക്ക് പാഠമാക്കാവുന്ന കാമുകി കൂടിയാണ്. ഈ ഇണകളുടെ ചിത്രം സൈബര്‍ ലോകത്തിന്റെ കരളലിയിപ്പിക്കുന്നെങ്കില്‍ അതിനു പിന്നില്‍ ഹൃദയം തൊടുന്ന ഒരു പ്രണയത്തിന്റെയും കണ്ണുനനയിക്കുന്ന ഒരു വിരഹത്തിന്റെയും കഥയുണ്ട്.

Loading...

തന്റെ കാമുകന്റെ അന്ത്യയാത്രയ്ക്ക് മുമ്പ് അവസാനത്തെ ആ പ്രതീക്ഷ.. ഒരു പക്ഷെ അവന്‍ തിരിച്ച് വന്നാലോ… എന്റെ മണമടിച്ചാല്‍, ഞാന്‍ സ്പര്‍ശിച്ചാല്‍ അവന്‍ മടങ്ങിവരും അവളുടെ ദൃശ്യം സോഷ്യല്‍ മീഡിയയെ അസ്വസ്ഥമാക്കി.

നിര്‍ഭാഗ്യം ഈ ഇണക്കിളികളുടെ ജീവിതം മാറ്റി മറിച്ചത് ഇങ്ങനെ;

കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാനായി കഴിഞ്ഞ ആഴ്ച വെയില്‍സിലെ ബീച്ചിലെത്തിയതാണ് ബ്ലേക്ക് വാര്‍ഡും സ്റ്റെഫാനിയും. കൂട്ടുകാരോടൊപ്പം കടലില്‍ നീന്തുന്നതിനിടയില്‍ വാര്‍ഡ്‌സ് വന്‍തിരയില്‍ അകപ്പെട്ടു. നടുകടലിലേക്ക് എറിയപ്പെട്ട വാര്‍ഡ്‌സിനെ രക്ഷാസേന എത്തിയാണ് കരയ്‌ക്കെത്തിച്ചത്. വാര്‍ഡ്‌സിനൊപ്പം മറ്റ് കൗമാരക്കാരുമുണ്ടായിരുന്നു. അവരുടെയാരുടെയും ജീവന്‍ ഭീഷണിനേരിട്ടില്ല. പക്ഷെ വാര്‍ഡ്‌സിനെ അത്യാസന്ന നിലയിലാണ് കരയ്ക്ക് എത്തിച്ചത്.

വാര്‍ഡ്‌സ് ആശുപത്രിയിലായപ്പോള്‍ മുതല്‍ സ്റ്റെഫാനിയും ഒപ്പമുണ്ട്. ഒരു നിമിഷം പോലും വാര്‍ഡ്‌സിനരികില്‍ നിന്നും മാറാതെയാണ് സ്റ്റെഫാനി നിന്നത്. വാര്‍ഡിന് നല്‍കിയിരുന്ന ലൈഫ് സപ്പോര്‍ട്ട് ശനിയാഴ്ച ഓഫാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയപ്പെട്ടവന്റെ മരണം ഉറപ്പായ നിമിഷം സങ്കടംസഹിക്കാതെ സ്റ്റെഫാനി, വാര്‍ഡ്‌സിന്റെയൊപ്പം ആശുപത്രി കിടക്കയില്‍ കിടന്നു. വാര്‍ഡ്‌സിനെ കെട്ടിപിടിച്ച് കരയുന്ന സ്റ്റെഫാനി ഒപ്പമുള്ളവര്‍ക്കും കണ്ണീര്‍കാഴ്ചയായി. അധികം വൈകാതെ വേദനയില്ലാത്ത ലോകത്തേക്ക് വാര്‍ഡ്‌സ് യാത്രയായി. കിടക്കയില്‍ കിടന്ന് കാമുകനെ കെട്ടിപ്പിടിച്ച് അന്ത്യചുംബനമേകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായി.