അമ്പലപ്പുഴയില്‍ മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

ആലപ്പുഴയിൽ മൂന്നു വയസ്സുക്കാരന് രണ്ടാൻ അച്ഛന്റെ ക്രൂര മർദ്ദനം. ജനനേന്ദ്രിയത്തിനുൾപ്പെടെ പരുക്കുണ്ട്. മൂന്നു ദിവസമായി കുട്ടിയെ മർദിക്കുകയായിരുന്നെന്നാണു വിവരം. കുട്ടി കരയുന്നതിനും മറ്റും പ്രകോപിതനായാണു മർദനം. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പ്രതി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിലേല്‍പ്പിച്ചത്. വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്‍കുട്ടി ആണ് മര്‍ദനത്തിനിരയായത്കു ട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും മറ്റും കണ്ടെത്തി. തുടര്‍ന്നാണ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു സംഭവത്തിൽ കാക്കാഴം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു.പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ശിശുവിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

സമാനമായി കഴിഞ്ഞ വര്ഷം ഏപ്രിലിൽ തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരായായ ഏഴ് വയസുകാരന്‍ മരിച്ചിരുന്നു . തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ ആ ഏഴുവയസുകാരനെ വെന്റിലേറ്ററിന്റെ സഹായത്തോടെ പത്തു ദിവസത്തോളം ജീവന്‍ നിലനിര്‍ത്താനായെങ്കിലും ഒടുവില്‍ മരണപ്പെടുകയായിരുന്നു. മൂന്നുവയസുകാരന്‍ സഹോദരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സ്വന്തം വീട്ടില്‍ വെച്ച് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി ആ ഏഴുവയസുകാരനെ കൊലപ്പെടുത്തിയത്…കൂടാതെ ആലുവയിൽ അനുസരണക്കേട് കാട്ടിയെന്നാപോരിപിച്ച് മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയെ സ്വന്തം അമ്മ തന്നെ കൊലപ്പെടുത്തിയത്. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയിരുന്ന മൊഴി.കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ നിയമങ്ങളുള്ള ഒരു സംസ്ഥാനത്താണ് കുട്ടികള്‍ സ്വന്തം വീടിനുള്ളില്‍ നിരന്തരം അതിക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും വരെ ചെയ്യുന്നത്. ..ചില കുടുംബങ്ങളില്‍ സ്വന്തം അച്ഛനോ അമ്മയോ ആയിരിക്കില്ല രക്ഷിതാവ്. മറ്റു ചിലതിൽ കുടുംബങ്ങളില്‍ രക്ഷിതാക്കളില്‍ ആരെങ്കിലും മദ്യപരാണ്.

Loading...

രക്ഷിതാക്കളില്‍ നിന്നുതന്നെ കുട്ടികള്‍ക്ക് മാരകമായി മര്‍ദ്ദനമേല്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളെ അപകടകരമായ രീതിയില്‍ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒറ്റപ്പെട്ടവയല്ല. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നിലവിൽ രണ്ട് പ്രധാന നിയമങ്ങളാണുള്ളത്. ഒന്ന് 2015-ൽ നിലവിൽ വന്ന ബാലാവകാശ കമ്മീഷന്‍ നിയമം (the commisiion for protection of child right act) ആണ്. രണ്ടാമത്തേത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമായ പോക്‌സോ ആണ്. (The Protection of Child from Sexual Offenses Act). 2012-ലാണ് പോക്‌സോ നിയമം പ്രാബല്യത്തിലായത്. 18 വയസ്സിൽ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്‍റെ പ്രധാനലക്ഷ്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക പരിരക്ഷയുടെ കുറവ്, നിയമ സംവിധാനങ്ങളുടെ പോരായ്മ, കുറ്റകൃത്യങ്ങൾ കൂടുന്നത് ഇവയൊക്കെ കുട്ടികളോടുള്ള അതിക്രമം കൂടുന്നതിന് കാരണമാകുന്നു .കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷയാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നൽകുന്നത്.