ഭൂമിയില്‍ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, ചന്ദ്രനിലും ചൊവ്വയിലും പോകാന്‍ തയ്യാറെടുക്കണം, അതിജീവനത്തിനായി ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും സ്റ്റീഫന്‍ ഹോക്കിംഗ്

ഭൂമിയില്‍ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് വിശ്രുത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റിഫന്‍ ഹോക്കിംഗ്. അതിജീവനത്തിനു പുതിയ ഭൂമി കണ്ടെത്താതെ വേറെ വഴിയില്ലെന്നും, ഭാഗ്യമുണ്ടെങ്കില്‍ 100 വര്‍ഷം കൂടി മനുഷ്യര്‍ക്കു ഭൂമിയില്‍ കഴിയാനാകും സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു.

നോര്‍വെയില്‍ സ്റ്റാര്‍മ്യൂസ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഭൂമിയില്‍ നിന്നുള്ള കൂട്ടപ്പാലായനത്തിന് മനുഷ്യരാശി ഒരുങ്ങണമെന്നും അടുത്ത 200-500 വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നും ഹോക്കിംഗ്സ് മുന്നറിയിപ്പ് നല്‍കിയത്.

Loading...

ചന്ദ്രനിലും ചൊവ്വയിലും വാസമുറപ്പിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നാണ് നോര്‍വേയിലെ സ്റ്റാര്‍മസില്‍ നടത്തിയ പ്രഭാഷണത്തില്‍ ഹോക്കിങ് ആഹ്വാനം ചെയ്തത്. 2020നകം ചന്ദ്രനിലേക്കും 2025നകം ചൊവ്വയിലേക്കും ഗവേഷകരെ അയയ്ക്കണം. 30 വര്‍ഷത്തിനകം ചന്ദ്രനില്‍ താവളം നിര്‍മിക്കാനാകണം. പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം ഒരുക്കാനും പദ്ധതിയുണ്ടെന്നു ഹോക്കിങ് പറഞ്ഞു. 25 വര്‍ഷത്തിനകം രണ്ടാം ഭൂമിക്കു യോഗ്യമായ പുതിയ ഗ്രഹം സൗരയൂഥങ്ങളില്‍ കണ്ടെത്തുകയാണു ലക്ഷ്യം.

ഭൂമിയില്‍ നാം അധികരിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ലോകങ്ങള്‍ മാത്രമാണ് ഇനി നമുക്ക് പോകാനുള്ള ഏകയിടം. മറ്റ് സൗരയൂഥങ്ങളിലേക്ക് കടന്നുചെല്ലേണ്ട സമയമായെന്നും നേര്‍വെയിലെ ട്രോണ്‍ഡീമില്‍ തടിച്ചുകൂടിയ കാണികളോട് വീഡിയോയിലൂടെ ‘മനുഷ്യരാശിയുടെ ഭാവി’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഹോക്കിംഗ്സ് പറഞ്ഞു.

പലയിടങ്ങളിലേക്ക് പോകുക എന്നതാണ് സ്വയം രക്ഷിക്കാനുള്ള ഏകവഴി. മനുഷ്യര്‍ ഭൂമി വിടേണ്ടി വരുമെന്നുള്ള സത്യം താന്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞെന്നും ഹോക്കിംഗ്സ് വ്യക്തമാക്കി.

അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഒരു കോളനിയുണ്ടാക്കുന്നതിനായി രാജ്യങ്ങള്‍ ഒരുമിക്കണമെന്നും അടുത്ത 15 വര്‍ഷത്തിനുള്ളില്‍ നമുക്ക് ചൊവ്വയിലെത്താന്‍ കഴിയുമെന്നും ഹോക്കിംഗ്സ് പറഞ്ഞു. ‘മൂണ്‍ വില്ലേജ്’ എന്ന ആശയം ആസൂത്രണം ചെയ്യുന്നതിനും രൂപം നല്‍കുന്നതിനും 20 വര്‍ഷം വേണ്ടി വരുമെന്നാണ് 2016ല്‍ ഹോക്കിംഗ്സ് പറഞ്ഞത്.

ഭൂമിക്ക് പല ഭാഗങ്ങളില്‍ നിന്നും ഭീഷണിയുണ്ടായിക്കൊണ്ടിരിക്കുന്നെന്നും തനിക്കിതിനെ ഒരിക്കലും ശുഭമായി കാണാന്‍ കഴിയില്ലെന്നും 75കാരനായ ഹോക്കിംഗ്സ് പറഞ്ഞു. ഛിന്നഗ്രഹങ്ങള്‍ പോലെ ഭൂമിക്ക് പുറത്ത് നിന്നുള്ള ദുരന്തങ്ങള്‍, ഇവയ്ക്ക് ശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ട്. ഭൂമിയില്‍ ധ്രുവപ്രദേശങ്ങളിലെ ഐസ് ഉരുകിക്കൊണ്ടിരിക്കുന്നു, മൃഗസമ്പത്തും മറ്റ് വിഭവങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു . ഇങ്ങനെ പല ദുസ്സൂചനകളും വിരല്‍ ചൂണ്ടുന്നത് ഭൂമിയുടെ നാശത്തിലേക്കാണ്. ആഗോളതാപനും വലിയ ഭീഷണിയാണ്. ഭൂമി നമ്മളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ തീരെ ചെറുതായിരിക്കുന്നു. അതുകൊണ്ട് നമുക്ക് മറ്റ് ലോകങ്ങളെ ലക്ഷ്യംവെക്കാം.

‘നമുക്ക് ഭൂമിയില്‍ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ലോകങ്ങളിലെ സ്ഥലങ്ങള്‍ മാത്രമാണ്. അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം. മനുഷ്യര്‍ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല’-ഹോക്കിംഗ് പറഞ്ഞു.