ഹൈദരാബാദ്: പത്തു ലക്ഷത്തിനു മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എല്‍പിജി സബ്സിഡി നിര്‍ത്തലാക്കാന്‍ നീക്കം. ഇത്തരത്തിലുള്ളവര്‍ക്കു സബ്സിസി ആവശ്യമില്ലെന്നും അതുകൂടി പാവപ്പെട്ടവര്‍ക്കു നല്‍കുകയാണു സര്‍ക്കാറിന്റെ ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായ്‌ഡു പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് ആന്ധ്രാപ്രദേശ്  ആന്‍ഡ് തെലങ്കാന ചേംബേഴ്സ് ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വികസനവും ദാരിദ്ര്യ നിര്‍മാര്‍ജനവുമാണു സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളെന്നു വെങ്കയ്യ നായ്‌ഡു പറഞ്ഞു.

Loading...

15 മേഖലകളില്‍ വിദേശ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജിഎസ്‌ടി ബില്ല അടക്കമുള്ളവ പാസാക്കുന്നതിനു പ്രതിപക്ഷത്തിന്റെ സഹകരണം സര്‍ക്കാറിനു വേണമെന്നും അദ്ദേഹം പറഞ്ഞു.