സ്വർണം ഒളിപ്പിക്കുന്നത് അടിവസ്ത്രത്തിലും ശരീരത്തിന്‍റെ രഹസ്യഭാഗത്തും; സ്വർണ കുഴലുമായി പിടിയിലായ വന്ദന കടത്തൽ സംഘത്തിലെ പ്രധാനി

തിരുവനന്തപുരം: അരക്കിലോ സ്വർണവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വന്ദന സ്വർണ കടത്ത് സംഘത്തിലെ പ്രധാനി. ഞായറാഴ്ച്ച രാത്രിയിൽ ക്വാലംപൂരിൽ നിന്നും എത്തിയ മലിൻഡോ എയർവേയ്സിൽ നിന്നാണ് തമിഴഅനാട് തൃശിനാപ്പള്ളി സ്വദേശിനി വന്ദനയെ (28) പിടികൂടുന്നത്. 17 ലക്ഷം വിലയുള്ള 100 ഗ്രാം വീതം തൂക്കമുള്ള അഞ്ചു സ്വർണകുഴലുകളും മാലയുടെ ലോക്കറ്റിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയ രണ്ട് ലോക്കറ്റുകളുമാണ് പിടിച്ചെടുത്തത്. യുവതി വൻ സ്വർണകടത്ത് സംഘത്തിന്‍റെ കണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ശരീരത്തിൽ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്തുന്നത്. അടിവസ്ത്രത്തിലും രഹസ്യ ഭാഗങ്ങളിലുമാണ് സ്വർണം ഒളിപ്പിക്കുന്നത്. സമാന രീതിയിൽ ഇവർ പലതവണ സ്വർണം കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ സമയത്ത് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരത്തെത്തിയ യുവതി ആഴ്ചയില്‍ രണ്ട് തവണ മലേഷ്യയില്‍ പോയിവരുന്നത് പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വൻ സ്വർണ കടത്തിനു പിടി വീഴുന്നത്.

Loading...

ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആദ്യം നിഷേധിക്കുകയായിരുന്നു. താനൊരു വസ്ത്ര വ്യാപാരിയാണെന്നും അവിടെ നിന്നു വസ്ത്രം വാങ്ങാനാണ് ഇടയ്ക്കിടെ മലേഷ്യയില്‍ പോയി വരുന്നതെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന വനിതാ പൊലീസെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി.

പിന്നീട് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം വനിതയെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് യുവതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. റൂമില്‍ നിന്ന് ഇറങ്ങിയോടിയ ഇവരെ വീണ്ടും പിടികൂടി ആശുപത്രിയിലെത്തിച്ച്‌ സ്വര്‍ണ്ണം പുറത്തെടുക്കുകയായിരുന്നു.