സ്‌ട്രോബെറി സൂപ്പർമൂണിനെ നഗ്നനേത്രങ്ങൾകൊണ്ട് കാണാം

സ്‌ട്രോബെറി സൂപ്പർമൂണിനെ കാണാനുള്ള അവസരമൊരുങ്ങുന്നു. ചൊവാഴ്ച വൈകുന്നേരം 6.30 മുതൽ നഗ്നനേത്രങ്ങൾകൊണ്ട് സൂപ്പർമൂൺ കാണാം. സൂപ്പർമൂൺ പൗർണമിക്കോ അമാവാസിക്കോ ആണ്‌ ഉണ്ടാവുകയെന്ന് ദുബായ് ജ്യോതിശ്ശാസ്ത്രവകുപ്പ് അധികൃതർ പറഞ്ഞു. സാധാരണയെക്കാൾ വലുതും തിളക്കമുള്ളതുമായ സ്‌ട്രോബെറി പൂർണചന്ദ്രൻ ഗംഭീരകാഴ്ചാനുഭവമാകും.

സ്‌ട്രോബെറി ചന്ദ്രൻ ചുവപ്പ് അല്ലെങ്കിൽ റോസ് നിറത്തിൽ ദൃശ്യമാകാനാണ് സാധ്യത. സ്‌ട്രോബെറി പഴത്തിന്റെ നിറവുമായി സാമ്യമുള്ളതുകൊണ്ടാണ് ആ പേര് ലഭിച്ചത്. ഈ വർഷം ആകാശത്തെ അലങ്കരിക്കുന്ന നാല് സൂപ്പർമൂണുകളിൽ ‌ഒന്നാണിതെന്ന് അധികൃതർ പറയുന്നു.

Loading...