നാല് വയസുകാരന് നേരെ തെരുവ്നായ ആക്രമണം; നാല്‍പ്പതിലധികം മുറിവ്

മലപ്പുറം: തെരുവുനായകളുടെ ആക്രമണത്തിൽ നാല് വയസുകാരന് ഗുരുതര പരിക്ക്. മലപ്പുറം താനാളൂരിലാണ് സംഭവം. കുന്നത്ത് പറമ്പില്‍ റഷീദിന്‍റെ മകന്‍ റിസ്‌വാനെ ആറ് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് ആക്രമിച്ചത്. കുട്ടിയുടെ ശരീരമാസകലം ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. പിഞ്ചുകുഞ്ഞിന് നേരെയുണ്ടായ തെരുവ്നായ ആക്രമണത്തിൽ നാട്ടുകാരും ആശങ്കയിലാണ്.