മണ്‍തവ എന്ന പേരില്‍ വഴിയരികില്‍ നാടോടികള്‍ വില്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കലുകള്‍

മൺതവ എന്ന പേരിൽ നാടോടികൾ വഴിയോരങ്ങളിൽ വിൽക്കുന്നത് മനുഷ്യനെ കൊല്ലുന്ന വിഷം. ആരോഗ്യത്തിനു ഹാനികരമായ ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കലുകള്‍ ആണെന്ന് വിവരം. എന്നാല്‍ നമ്മള്‍ വിലപേശി പണം കൊടുത്ത വാങ്ങിക്കൊണ്ടുപോകുന്നത് മരണം ആണെന്ന് നമ്മള്‍ അറിയാതെ പോകുന്നു. ഗ്രാനൈറ്റ് വേസ്റ്റ്, മാര്‍ബിള്‍ വേസ്റ്റ് തുടങ്ങിയ മാരകമായ വിഷങ്ങൾ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന തവകളാണ് നാടോടികള്‍ മണ്‍തവകള്‍ എന്ന പേരില്‍ നാടുനീളെ വിറ്റഴിക്കുന്നത്. ഇത്തരം ഫ്രൈ പാനുകള്‍ വാങ്ങിച്ചു വഞ്ചിതരാവരുത് എന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന തവകള്‍ മണ്‍തവകളാണെന്നു എന്ന് തോന്നിക്കുന്നതിനായി റെഡ് ഓക്സൈഡ് ഉപയോഗിച്ച്‌ പെയിന്റു ചെയ്തിരിക്കുകയാണ് . മണ്‍തവയാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ അടിക്കുന്ന പെയിന്റും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. അടുപ്പില്‍ വെച്ച്‌ മണ്‍തവ ചൂടാക്കുമ്ബോള്‍ ഒരു പ്രത്യേക കെമിക്കലിന്റെ മണമാണ് വരുന്നത്. ദേശീയ പാതയോരങ്ങളിലെല്ലാം ഇത്തരം തവകളുടെ വില്‍പ്പന വ്യാപകമാണ്. അതിനാൽ ഇത്തരം ഫ്രൈ പാനുകള്‍ വാങ്ങിച്ചു വഞ്ചിതരാവരുത് എന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Loading...