സിക്ക വൈറസ്; കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്നവർക്ക് കർശന പരിശോധന

ചെന്നൈ: കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്നവർക്ക് കർശന പരിശോധന നടത്താൻ തീരുമാനം. തമിഴ്നാട് ആരോ​ഗ്യവകുപ്പിന്റേതാണ് തീരുമാനം. കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.ആവശ്യമായ മെഡിക്കൽ സംഘത്തെ അതിർത്തികളിൽ വിന്യസിക്കും.

കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക്ഷണം നടത്താനും തീരുമാനിച്ചു. കേരളത്തിൽ 13 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയാറാക്കി. പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സർക്കാർ നിർദേശം.

Loading...