ഹിമാചല്‍ പ്രദേശില്‍ ശക്തമായ മത്സരം

ഷിംല. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി 34 സീറ്റിലും കോണ്‍ഗ്രസ് 30 സീറ്റിലും ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ 68 സീറ്റിലും ബിജെപിയു കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് ആദ്യമായി എഎപി 67സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം 35സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റും കോണ്‍ഗ്രസ് 22 സീറ്റുമാണ് നേടിയത്. തിരഞ്ഞെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

Loading...