ആ​ർ​ത്ത​വ സമയത്ത് പോലും പെ​ൺ​കു​ട്ടി​ക​ളെ സ​മ​ര​ങ്ങ​ളി​ലും ജാ​ഥ​ക​ളി​ലും നി​ർ​ബ​ന്ധി​ച്ച് പ​ങ്കെ​ടു​പ്പി​ക്കും, എസ്എഫ്ഐക്ക് എതിരെ മുൻ വിദ്യാർത്ഥിനി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ എ​സ്എ​ഫ്ഐ​യു​ടെ കൈ​യി​ലെ ക​ളി​പ്പാ​വ​യാ​ണെ​ന്ന വെളിപ്പെടുത്തലുമായി മു​ന്‍​വി​ദ്യാ​ർ​ഥി​നി. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ​യു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച നി​ഖി​ല​യാ​ണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ന​സീം മു​മ്പ് മ​റ്റൊ​രു കേ​സി​ൽ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് കോ​ള​ജി​ല്‍ ത​ന്നെ​യാ​യി​രു​ന്നെ​ന്നും നി​ഖി​ല പ​റ​ഞ്ഞു. കാ​മ്പ​സി​ൽ എ​സ്എ​ഫ്ഐ​യു​ടെ ഫാ​സി​സ​മാ​ണ് ന​ട​ക്കു​ന്ന​ത്.

Loading...

ആ​ർ​ത്ത​വം ആ​ണെ​ന്നു പ​റ​ഞ്ഞാ​ൽ​പോ​ലും പെ​ൺ​കു​ട്ടി​ക​ളെ എ​സ്എ​ഫ്ഐ​യു​ടെ സ​മ​ര​ങ്ങ​ളി​ലും ജാ​ഥ​ക​ളി​ലും നി​ർ​ബ​ന്ധി​ച്ച് പ​ങ്കെ​ടു​പ്പി​ക്കും. കു​ഴ​ഞ്ഞു​വീ​ണാ​ൽ ഒ​രു തു​ള്ളി​വെ​ള്ളം​പോ​ലും ന​ൽ​കി​ല്ല.

ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് കാ​ന്‍റീ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​നു​വ​ദി​ക്കി​ല്ല. അ​തി​നെ ചോ​ദ്യം ചെ​യ്താ​ല്‍ പ​ഠി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തും- നി​ഖി​ല ഒ​രു വാ​ർ​ത്താ ചാ​ന​ലി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.