വിദ്യാർത്ഥിയെ ആണിയടിച്ച പലക വച്ച് തലയ്ക്കടിച്ചു; ഗുണ്ടായിസം കാട്ടി എസ്എഫ്ഐ

കോഴിക്കോട്: വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്ഐ ആക്രമണം. പേരാമ്പ്ര മേപ്പാടി പോളിടെക്നിക്കിലെ വിദ്യാര്‍ഥി അഭിനവിനാണ് മര്‍ദനമേറ്റത്. ആണിയടിച്ച പലക വച്ച് തലയ്ക്കടിച്ചെന്ന് ആക്രമണത്തിനിരയായ വിദ്യാര്‍ഥി. എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥിയുടെ മൊഴി. ഗുരുതരമായി പരുക്കേറ്റ അഭിനവ് കോഴിക്കോട് മെഡി. കോളജില്‍ ചികില്‍സയിലാണ്.

എസ്എഫ്ആ സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. മേപ്പാടിയിലെ അക്രമത്തിന് പകരം ചോദിക്കും, ഒാടിച്ചിട്ട് അടിക്കുമെന്ന് പി.എം.ആര്‍ഷോ പറഞ്ഞിരുന്നു. ഫുട്ബോള്‍ കാണാന്‍ പോയപ്പോഴായിരുന്നു ആക്രമണമെന്ന് അഭിനവ് പറയുന്നു.

Loading...

എസ്എഫ്ഐ വനിതാ നേതാവിനെ മര്‍ദിച്ചതില്‍ തനിക്ക് പങ്കില്ല. ഇതു പറഞ്ഞിട്ടും എസ്എഫ്ഐക്കാരെന്നു പറഞ്ഞ എട്ടുപേര്‍ കൂട്ടമായി മര്‍ദിച്ചെന്ന് അഭിനവ്. മേപ്പാടിയിലെ അക്രമത്തിന് പകരം ചോദിക്കുമെന്ന് എസ്എഫ്ഐ നേതാക്കള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നന്നും അഭിനവ് പറഞ്ഞു.