9-ാം ക്ലാസുകാരന് അറബിക് അദ്ധ്യാപകന്റെ മർദ്ദനത്തിൽ പരിക്ക്; കേസെടുത്തു

കോഴിക്കോട്: 9-ാം ക്ലാസുകാരന് അറബിക് അദ്ധ്യാപകന്റെ മർദ്ദനം. കൊടിയത്തൂർ പിടിഎംഎച്ച് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. അറബിക് അദ്ധ്യാപകൻ കമറുദ്ദീനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മർദ്ദനത്തിൽ മാഹിന്റെ തോളിലെ പേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മുക്കം പോലീസാണ് കേസെടുത്തിരിക്കുന്നത്. . ക്ലാസിൽ എഴുന്നേറ്റ് നിന്നുവെന്നതാണ് അദ്ധ്യാപകനെ ചൊടിപ്പിച്ചത്. സ്‌കൂളിന്റെ വരാന്തയിലൂടെ പോകുകയായിരുന്ന കമറുദ്ദീൻ ക്ലാസിലേക്ക് നോക്കിയപ്പോൾ മാഹിൻ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടു.

Loading...

തുടർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അധിധ്യാപകനെ ഇതുവരെ പിടികൂടിയിട്ടില്ല.