കലാമണ്ഡലം ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

തൃശ്ശൂര്‍: കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എം.എ മോഹിനിയാട്ടം ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ശ്രീഷ (21) ആണ് മരിച്ചത്. തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശി തോപ്പില്‍ രാജന്റെ മകളാണ്. മുറിയിലുള്ള സുഹൃത്തിനെ നിര്‍ബന്ധിച്ച് പുറത്തിറക്കിയ ശേഷമാണ് കടുംകൈ ചെയ്തത്. മുറിയില്‍ നിന്ന് ആതമഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം.